Advertisement

‘പണം നൽകിയുള്ള റിവ്യൂ വേണ്ട’; ഇ കൊമേഴ്സ് വെബ്സൈറ്റുകൾക്ക് വിലങ്ങിടാൻ കേന്ദ്രം

November 23, 2022
1 minute Read

ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകൾക്ക് വിലങ്ങിടാൻ കേന്ദ്രം. പണം നൽകിയോ ആളെ വച്ച് എഴുതിക്കുന്നതോ ആയ റിവ്യൂകൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് കേന്ദ്രം അറിയിപ്പ് നൽകി. റിവ്യൂ എഴുതുന്നവർക്ക് റിവാർഡ് പോയിൻ്റ് നൽകുന്നുണ്ടെങ്കിൽ അത് പ്രത്യേകം രേഖപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നു.

റിവ്യൂ എഴുതുന്ന വ്യക്തിയുടെ ഐഡൻ്റിറ്റി പരിശോധിച്ചതിനു ശേഷമേ റിവ്യൂ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ. ഉപയോക്താവിനോട് കമ്പനി ആവശ്യപ്പെട്ടിട്ട് എഴുതുന്ന റിവ്യൂ ആണെങ്കിൽ അതിൻ്റെ വിശദാംശങ്ങൾ നൽകണം. ഉപയോക്താവിൻ്റെ റിവ്യൂ വെബ്സൈറ്റ് പ്രസിദ്ധീകരിക്കാതിരുന്നാൽ അത് ചട്ടലംഘനമാവും. വെള്ളിയാഴ്ച മുതൽ പുതിയ വ്യവസ്ഥകൾ നിലവിൽ വരും.

Story Highlights : fake review e commerce sites

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top