Advertisement

26ാം മിനിറ്റില്‍ തിരിച്ചുവന്ന് ഫ്രാന്‍സ്; ഗോള്‍ നില 1-1

November 23, 2022
2 minutes Read
france first goal fifa world cup against australia

26ാം മിനിറ്റില്‍ ഓസ്‌ട്രേലിയുടെ വല കുലുക്കി ചാമ്പ്യന്‍മാര്‍ ഫ്രഞ്ച് പട. 14ാം നമ്പര്‍ താരം റാബിയോയുടെ ഗോളാണ് ഫ്രാന്‍സിനെ വലിയ കാത്തിരിപ്പില്ലാതെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിച്ചത്.

മത്സരം തുടങ്ങിയ ഫ്രാന്‍സിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഗുഡ്‌വിന്‍ നേടിയ ക്രേഗ് ഗുഡ്‌വിന്റെ മിന്നുള്ള ഗോളില്‍ ഓസ്‌ട്രേലിയയാണ് ആദ്യം മുന്നിലെത്തിയത്. പ്രമുഖ താരങ്ങളുടെ പരുക്ക് പ്രതിസന്ധി സൃഷ്ടിച്ച ഫ്രാന്‍സ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയായിരുന്നു 9ാം മിനിറ്റിലെ ഗോള്‍.

ഫ്രാന്‍സ് മുന്നേറ്റ നിര മത്സരത്തില്‍ ഗോള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടുപോയ ഫ്രാന്‍സിന് അധികം കാത്തുനില്‍ക്കേണ്ടിവന്നില്ല. റയല്‍ മാഡ്രഡിന്റെ മധ്യനിരയിലെ ശ്രദ്ധാകേന്ദ്രം ടൊച്ചാമെനി ഫ്രാന്‍സ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. 4-2-3-1 ഫോര്‍മെഷനില്‍ ഫ്രാന്‍സ് കളിക്കുമ്പോള്‍ ഓസ്‌ട്രേലിയ 4-1-4-1 എന്ന ഫോര്‍മേഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

Story Highlights : france first goal fifa world cup against australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top