കത്ത് വിവാദം; പ്രതിഷേധങ്ങൾ ശക്തമാക്കാൻ പ്രതിപക്ഷം

നിയമനവിവാദത്തിൽ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രതിപക്ഷം. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണസംഘം യോഗം ചേർന്നേക്കും. യഥാർത്ഥ കത്ത് കണ്ടത്തെണമെന്നുള്ളതാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാനവെല്ലുവിളി.
അതേസമയം ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി മേയറുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസെടുത്ത പശ്ചാത്തലത്തിൽ വാദിയായ ആര്യയുടെ മൊഴി ക്രൈംബ്രാഞ്ച് നാളെ വിശദമായി രേഖപ്പെടുത്തിയേക്കും. മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കും.
Read Also: ‘മേയറുടെ സദ്കീര്‍ത്തിക്ക് ഭംഗം വരുത്താന്‍ തയാറാക്കിയ വ്യാജരേഖ’; വിവാദ കത്ത് കേസിലെ എഫ്‌ഐആര്‍ വിശദാംശങ്ങള്‍
ഇതിനുശേഷം ആനാവൂര്‍ നാഗപ്പൻ, ഡി.ആര്‍.അനിൽ എന്നിവരുടെ മൊഴിയും വീണ്ടും എടുക്കും. നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് നീക്കം. കോര്‍പറേഷനിൽ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. കത്തിന്‍റെ അസ്സൽ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ ആലോചന.
Story Highlights : letter controversy opposition protest