തലശേരി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് ശശി തരൂര്‍; കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് പ്രതികരണം

മലബാര്‍ പര്യടനത്തിനിടെ ശശി തരൂര്‍ എം പി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാപ്ലാനിയെ സന്ദര്‍ശിച്ചു. ബിഷപ്പിനെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിലെ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തതായി ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല.വിശ്വപൗരനായ ഒരാള്‍ നേതൃരംഗത്തേക്ക് വരുന്നത് നല്ലതാണെന്നും ബിഷപ്പ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. (shashi tharoor visited thalassery bishop )
കോണ്‍ഗ്രസില്‍ വിഭാഗീയ സൃഷടിക്കുന്നുവെന്ന ആരോപണത്തിനെതിരെയും ശശി തരൂര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ വിഷമമുണ്ടാക്കിയെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യത്യസ്ത പരിപാടികളില്‍ പങ്കെടുത്തതില്‍ എന്താണ് വിഭാഗീയതയെന്ന് അറിയണം. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം വേദനിപ്പിച്ചു. ആരുമായും ചര്‍ച്ചയ്ക്ക് തയാറാണ്. തനിക്ക് ഒരു പരാതിയുമില്ലെന്നും ആരേയും ഭയമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
Read Also: പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു; എന്താണ് വിഭാഗീയത എന്ന് അറിയണം: ശശി തരൂർ
‘രാഷ്ട്രീയത്തില്‍ ഇതെന്റെ പതിനാലാമത്തെ വര്‍ഷമാണ്. ആരെയെങ്കിലും ഞാന്‍ ആക്ഷേപിക്കുന്നത് കേട്ടിട്ടുണ്ടോ? പരാതിയോ ഭയമോ ഇല്ല. തിരിച്ചും അങ്ങനെയായാല്‍ സന്തോഷം. എന്നെ ആരെങ്കിലും ഭയക്കുന്നുണ്ടോ എന്നെനിക്കറിയില്ല. അത് എന്നോടല്ല ചോദിക്കേണ്ടത്’. തരൂര്‍ പറഞ്ഞു.
Story Highlights : shashi tharoor visited thalassery bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here