മലബാർ പര്യടനം തുടർന്ന് തരൂർ; ഇന്ന് തലശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച

ശശിതരൂരിന്റെ മലബാർ പര്യടനം തുടരുന്നു. ഇന്ന് കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ തലശേരി ആർച്ച് ബിഷപ്പിനെ സന്ദർശിക്കും. ശേഷം 11 മണിയോടെ കണ്ണൂർ ചേംബർ ഹാളിൽ ‘ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയിൽ’ എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുക്കും. ഉച്ചക്ക് ശേഷം മുൻ ഡിസിസി അധ്യക്ഷൻ അന്തരിച്ച സതീശൻ പാച്ചേനിയുടെ വീട് സന്ദർശിക്കും.
ഇന്നലെ മലപ്പുറത്ത് പര്യടനം നടത്തിയ തരൂർ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽവഹാബ്, കെപിഎ മജീദ് , പി എം എ സലാം എന്നിവരുമായി കൂടിക്കാഴ്ച് നടത്തി. എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായാണ് തരൂരിന്‍റെ മലബാർ പര്യടനം.
അതേസമയം കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് താല്പര്യമില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. .എ,ഐ ഗ്രൂപ്പുകൾ ഉള്ള പാർട്ടിയിൽ ഇനി ഒരു അക്ഷരം വേണമെങ്കിൽ അത് യു ആണെന്നും യുണൈറ്റഡ് കോൺഗ്രസ് ആണ്. പാർട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവർത്തനത്തിനും താനില്ലെന്നും തരൂർ പറഞ്ഞു.
Story Highlights : Shashi Tharoor’s Malabar tour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here