ആദ്യപകുതിയിൽ ഗോൾ മഴ തീർത്ത് സ്പെയിൻ; കോസ്റ്റാറിക്കക്കെതിരെ 3 ഗോളിന് മുന്നിൽ

ഖത്തർ ലോകകപ്പിൽ ഗോൾ മഴ തീർത്ത് സ്പെയിൻ. ഗ്രൂപ്പ് ഇ പോരാട്ടത്തിൻ്റെ ആദ്യപകുതി അവസാനിക്കുമ്പോൾ കോസ്റ്റാറിക്കക്കെതിരെ 3 ഗോളിന് മുന്നിൽ. അൽ തുമാമ സ്റ്റേഡിയത്തിൽ മത്സരാദ്യം മുതൽ ആക്രമിച്ചു കളിച്ച സ്പെയിൻ 11 ആം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഡാനി ഓൾമോയാണ് ആദ്യം ലീഡ് സമ്മാനിച്ചത്. പിന്നാലെ 21 ആം മിനിറ്റിൽ മാർക്കോ അസെൻസിയോ വീണ്ടും കോസ്റ്റാറിക്കൻ വല കുലുക്കി. 31 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഫെറാൻ ടോറസും ഗോളാലാക്കി.
അൽ തുമാമ സ്റ്റേഡിയത്തിൽ പന്തുരുളാൻ ആരംഭിച്ചത് മുതൽ സ്പെയിനിന്റെ സർവ്വാധിപത്യമാണ് കാണാൻ സാധിച്ചത്. കോസ്റ്റാറിക്കൻ പോസ്റ്റിലേക്ക് ഏഴു തവണ സ്പെയിൻ താരങ്ങൾ നിറയൊഴിച്ചപ്പോൾ മൂന്നെണ്ണം ലക്ഷ്യം കണ്ടു. മറുപടിയായി ഒരെണ്ണണം പോലം തിരിച്ചടിക്കാൻ കോസ്റ്റാറിക്കൻ താരങ്ങൾക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ 573 പാസുകളാണ് സ്പെയിൻ നടത്തിയത്, കോസ്റ്റാറിക്കകൻ ആകട്ടെ 101 പാസുകൾ മാത്രം.
ഫൗളുകളുടെ എണ്ണത്തിൽ കോസ്റ്റാറിക്കയാണ് മുന്നിൽ. ആദ്യ പകുതി പിന്നിടുമ്പോൾ 5 ഫൗളുകൾ കോസ്റ്റാറിക്ക നടത്തി, സ്പെയിൻ 4 എണ്ണവും. ഖത്തർ ലോകകപ്പിൽ ഇതാദ്യമാണ് ആദ്യപകുതിയിൽ തന്നെ 3 ഗോൾ പിറക്കുന്നത്.
Story Highlights : Spain vs Costa Rica FIFA World Cup 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here