Advertisement

അര്‍ജന്റീനയുടെ തോല്‍വി അവരുടെ സാധ്യതയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചോ?; ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം

November 23, 2022
Google News 3 minutes Read
twentyfout yout tube poll fifa world cup argentina

അര്‍ജന്റീനയ്‌ക്കെതിരെ ഐതിഹാസിക വിജയമായിരുന്നു ഖത്തറില്‍ സൗദി അറേബ്യ നേടിയത്. ആദ്യ പകുതിയില്‍ ലയണല്‍ മെസി നേടിയ പെനല്‍റ്റി ഗോളില്‍ പിന്നിലായിരുന്ന സൗദി രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. ഈ പശ്ചാത്തലത്തില്‍ തോല്‍വി അര്‍ജന്റീനയുടെ സാധ്യതയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചോ എന്നതായിരുന്നു ഇന്നത്തെ ട്വന്റിഫോര്‍ യൂട്യൂബ് പോളിലെ ചോദ്യം.(twentyfout yout tube poll fifa world cup argentina)

62000ത്തില്‍ അധികം പേരാണ് ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഭാഗമായത്. 59 ശതമാനം പേര്‍ അതെ എന്ന് വോട്ടുചെയ്തപ്പോള്‍ അല്ല എന്നായിരുന്നു 35 ശതമാനം പേര്‍ വോട്ട് ചെയ്തത്. ആറ് ശതമാനം പേര്‍ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

അര്‍ജന്റീന വേണ്ട മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഫൈനല്‍ എത്തില്ല എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം. മെക്‌സിക്കോ പോളണ്ട് മത്സരം സമനില ആയതോടെ അര്‍ജന്റീനയ്ക്ക് പ്രതീക്ഷ കൂടിയെന്നും കമന്റ് ബോക്‌സില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.

https://www.youtube.com/post/UgkxldY2QvjZHTDb0BjtWIMwo0_0Ks0sVHzK

പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.

Story Highlights : twentyfout yout tube poll fifa world cup argentina

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here