Advertisement

അവസരങ്ങൾ തുലച്ച് യുറുഗ്വേ, കരുത്ത് കാട്ടി ദക്ഷിണ കൊറി; സമനില(0-0)

November 24, 2022
2 minutes Read

ഫിഫ ലോകകപ്പിൽ യുറുഗ്വേയെ സമനിലയിൽ പൂട്ടി ദക്ഷിണ കൊറി. അക്ഷരാർത്ഥത്തിൽ ഒപ്പമുള്ള പോരാട്ടമാണ് ഇരു ടീമും കാഴ്ചവച്ചത്. അവസരമൊരുക്കുന്നുണ്ടെങ്കിലും ഗോൾ കണ്ടെത്താത്തതാണ് ഇരു ടീമിനും തിരിച്ചടിയായത്.

തീപാറും പോരാട്ടം എന്നാൽ ഇതാണ്. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇരുനിരയും ആക്രമിച്ച് മുന്നേറിയപ്പോൾ അവസരങ്ങളേറെ തുറന്നെങ്കിലും വല മാത്രം കുലുങ്ങിയില്ല. പതിഞ്ഞ താളത്തിൽ യുറുഗ്വേ തുടങ്ങിയപ്പോൾ മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ കളി നിയന്ത്രിച്ചത് ദക്ഷിണകൊറിയ. 9 ആം മിനിറ്റിൽ ഗോൾ കണ്ടെത്താനുള്ള കൊറിയൻ ശ്രമം ജോസ് ജിമിനസ് ഹെഡ് ചെയ്തു തട്ടിയകറ്റി. പലവട്ടം യുറുഗ്വേൻ ബോക്സിലേക്ക് അപകടകരമായ രീതിയിൽ പന്ത് കയറിയിറങ്ങി.

15 മിനിറ്റുകൾക്കു ശേഷം യുറുഗ്വേൻ ആക്രമണങ്ങൾക്കു തുടക്കം. ഡാർവിൻ നുനെസ് ദക്ഷിണകൊറിയൻ ബോക്സിനുള്ളില്‍ മതിയാസ് വെസിനോയ്ക്കു പാസ് നൽകാൻ ശ്രമിച്ചെങ്കിലും കൊറിയൻ ഗോളി സ്യുങ് ഗ്യുവിനു ഭീഷണി ഉയർത്താൻ സാധിച്ചില്ല. 21-ാം മിനിറ്റിൽ ലഭിച്ച സുവർണ്ണാവസരം യുറുഗ്വേയുടെ ഡാർവിൻ ന്യൂനസ് പാഴാക്കി. 35 ആം മിനിറ്റിൽ വീണ്ടുമൊരു കൊറിയൻ മുന്നേറ്റം. എന്നാൽ ഹവാങ് അവസരം പാഴാക്കി.

43ാം മിനിറ്റിൽ യുറുഗ്വേ ക്യാപ്റ്റൻ ഡീഗോ ജോഡിൻ ഗോൾ നേടിയെന്ന് തൊന്നിയെങ്കിലും ​മനോഹരമായ ഹെഡർ കൊറിയൻ പോസ്റ്റിൽ തട്ടി മടങ്ങി. വീണുകിട്ടിയ അവസരങ്ങള്‍ പാഴാക്കുന്നതില്‍ കൊറിയക്കാരും പിറകിലായിരുന്നില്ല. 52ാം മിനിറ്റിൽ കൊറിയൻ താരത്തെ യുറുഗ്വേ ബോക്സിൽ വീഴ്ത്തിയപ്പോൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും വാർ പരിശോധനയിൽ ​​നിഷേധിക്കപ്പെട്ടു. 64-ാം മിനിറ്റില്‍ ലൂയി സുവാരസിന് പകരം സൂപ്പര്‍താരം എഡിന്‍സണ്‍ കവാനി ഗ്രൗണ്ടിലെത്തി. കാര്യമുണ്ടായില്ല, ഗോൾ ശ്രമങ്ങൾ എല്ലാം വിഫലം.

Story Highlights : Uruguay And South Korea Play Out A Pulsating 0-0 Draw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top