ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ നടപടി; സഞ്ജുവിന്റെ വീട്ടില്‍ വൈദ്യുതിയെത്തി

തിരുവനന്തപുരം കിളിമാനൂരിലെ ഭിന്നശേഷിക്കാരനായ സഞ്ജുവിന്റെ വീട്ടില്‍ വൈദ്യുതി എത്തിച്ച് കെഎസ്ഇബി. തിരുവനന്തപുരം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പനപ്പാംകുന്നിലെ വീട്ടിലെത്തി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാരനായ മകന്‍ ഉള്‍പ്പെടുന്ന അഞ്ചാംഗ കുടുംബത്തിന്റെ ദുരവസ്ഥയില്‍ ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. വാര്‍ത്ത വന്നതിന് പിന്നാലെ സഞ്ജുവിന്റെ വീട്ടില്‍ വൈദ്യുതിയെത്തിക്കുമെന്ന് പറഞ്ഞ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇന്ന് തന്നെ വീട്ടിലെത്തി കണക്ഷന്‍ നല്‍കുകയായിരുന്നു.
12 വര്‍ഷമായി ഭിന്നശേഷിക്കാരനായ മകന്‍ ഉള്‍പ്പെടുന്ന സഞ്ജുവിന്റെ അഞ്ചംഗ കുടുംബം വെളിച്ചമില്ലാത്ത മണ്‍കൂരയിലാണ് അന്തിയുറങ്ങുന്നത്. വീടിനും വെളിച്ചത്തിനും വേണ്ടി പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. കുടുംബത്തിന്റെ ദയനീയത പുറത്തുവന്നതിന് പിന്നാലെയാണ് വൈകിയെങ്കിലും ഇടപെടല്‍ ഉണ്ടായത്. കെഎസ്ഇബി തിരുവനന്തപുരം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ബിജു സഞ്ജുവിന്റെ വീട്ടിലെത്തി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു
Read Also: കോതി സമരം; കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മിഷൻ
12 വര്‍ഷത്തിന് ശേഷം വീട്ടില്‍ വെളിച്ചം എത്തിയ സന്തോഷത്തിലാണ് ഈ കുടുംബം. സഞ്ജുവിനെ പഠിപ്പിക്കുന്ന ബി.ആര്‍.സിയിലെ അധ്യാപകരുടെ നേതൃത്വത്തില്‍ താത്കാലിക ശുചിമുറി നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇനി വേണ്ടത് ടാര്‍പോളിന്‍ പൊതിഞ്ഞ മണ്‍കുടിലില്‍ നിന്നുള്ള മോചനമാണ്. വൈകാതെ അതും പരിഹരിക്കാന്‍ അധികൃതരുടെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇവര്‍.
Story Highlights : sanju’s home gets electricity connection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here