തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കും; യുഎഇ

തൊഴിലാളികള്‍ക്ക് കൃത്യമായ താമസസൗകര്യം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് യുഎഇ. അര്‍ഹതയുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ താമസസൗകര്യം നല്കുന്നതില് പരാജയപ്പെട്ടാലും കമ്പനിക്കെതിരെ മനുഷ്യക്കടത്ത് ആരോപണമുണ്ടായാലും കമ്പനികള്‍ക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.(Failure to provide accommodation to workers lead to cancel work permits uae)
ഈ വര്‍ഷം മേയില്‍ രാജ്യത്തിനകത്തും പുറത്തും വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് പുതിയ ഫീസ് പ്രഖ്യാപിച്ചിരുന്നു. വര്‍ക്ക് പെര്‍മിറ്റിനായുള്ള പുതിയ മാനദണ്ഡങ്ങളില്‍, 50ഓ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഓരോ തൊഴിലാളിയുടെയും പ്രതിമാസ വേതനം 1,500 ദിര്‍ഹമോ അതില്‍ കുറവോ ആണെങ്കില്‍, ആ തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കണം.
കൂടാതെ, ഓരോ വ്യവസായ സ്ഥാപനവും, നിര്‍മാണ മേഖലയില്‍ നൂറില്‍ കുറയാത്ത തൊഴിലാളികളെയും ഒരു തൊഴില്‍ ആരോഗ്യ സുരക്ഷാ ഓഫീസറെയും നിയമിക്കണം. ജീവനക്കാര്‍ക്ക് ആവശ്യമായ താമസസൗകര്യം നല്‍കുന്നതുവരെ കമ്പനിയുടെ പെര്‍മിറ്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
Read Also: പ്രവാചകന്റെ പള്ളി മുറ്റത്ത് കുഞ്ഞിന് ജന്മം നല്കി യുവതി
കമ്പനിക്കെതിരായി മനുഷ്യക്കടത്ത് ആരോപണമുണ്ടായാലും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കും. ഇക്കാര്യത്തില്‍ കമ്പനി നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ സസ്പെന്‍ഡ് ചെയ്യപ്പെടും. അന്തിമ വിധിയുണ്ടായ ശേവും രണ്ട് വര്‍ഷത്തേക്ക് സസ്പെന്ഷന് തുടരും.
Story Highlights : Failure to provide accommodation to workers lead to cancel work permits uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here