പോക്‌സോ കേസ് അതിജീവിതയെ എഎസ്‌ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്; പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപണം

വയനാട് അമ്പലവയലിൽ പോക്‌സോ കേസ് അതിജീവിതയെ എഎസ്‌ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപണം. ഒളിവിലുള്ള എഎസ്‌ഐ ടി.ജി. ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ആദിവാസി സംഘടന അറിയിച്ചു. ( ambalavayal pocso case survivor rape )
പോക്‌സോ അതിജീവിതക്കെതിരെ അതിക്രമം നടത്തിയെന്ന കേസിൽ ഒളിവിൽ പോയ എ സ്‌ഐ ഇനിയും പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാണ്. എസ്എംഎസ് ഡിവൈഎസ്പിയുടെ കീഴിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയങ്കിലും കണ്ടെത്താനായില്ല.
സേനയ്ക്ക് നാണക്കേടുണ്ടാക്കിയ കേസിൽ പെട്ടന്ന് നടപടികളിലേക്ക് കടക്കുമെന്ന് സൂചിപ്പിച്ച പൊലീസ് പിന്നീട്‌സ മീപനം മാറ്റി. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടന്ന് എഎസ്‌ഐ ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം തേടാനായി പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ആദിവാസി സംഘടനയുടെ ആരോപണം.
കഴിഞ്ഞ ജൂലൈയിൽ ഊട്ടിയിലെ തെളിവെടുപ്പിനിടെയാണ് പോക്‌സോ അതിജീവിതയെ എഎസ്‌ഐ പീഡിപ്പിക്കാൻ ശ്രമിച്ചത്. പോലീസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ചു അതിജീവിതയുടെ നേരത്തെ കുടുംബം ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം വഴിമുട്ടിയതോടെയാണ്. എസ്‌സി/എസ്ടി കോൺഫിഡറേഷൻ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുന്നത്.
Story Highlights : ambalavayal pocso case survivor rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here