ഭാരത് ജോഡോ യാത്രയിൽ തിക്കും തിരക്കും; കെ.സി.വേണുഗോപാലിന് വീണ് പരുക്കേറ്റു

ഭാരത് ജോഡോ യാത്രയിൽ തിക്കും തിരക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് തിക്കും തിരക്കിലും വീണ് പരുക്കേറ്റു. ഇൻഡോറിൽ വച്ചാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കെ.സി.വേണുഗോപാൽ യാത്ര തുടർന്നു ( KC Venugopal fell and got injured ).
ഇന്ന് രാവിലെയാണ് സംഭവം. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് കെ.സി.വേണുഗോപാൽ നിലത്ത് വീഴുകയായിരുന്നു. കൈയ്ക്കും കാൽമുട്ടിനും പരുക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാമ്പിൽ പ്രാഥമിക ചികിത്സ നൽകി. ശേഷം വീണ്ടും യാത്രയിൽ പങ്കാളിയായി.
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
രാഹുൽ ഗാന്ധിയെ കാണാൻ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനു കഴിയാതിരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം. കഴിഞ്ഞ ദിവസമാണ് യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചത്. സംസ്ഥാനത്തെ യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പങ്കുചേർന്നിരുന്നു.
Story Highlights : Bharat Jodo Yatra will be crowded; KC Venugopal fell and got injured
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!