Advertisement

‘മാസ്കില്ലാത്ത കാണികൾ വേണ്ട’; ലോകകപ്പ് സംപ്രേഷണത്തിൽ നിയന്ത്രണവുമായി ചൈന

November 27, 2022
1 minute Read

ഖത്തർ ലോകകപ്പ് സംപ്രേഷണത്തിൽ നിയന്ത്രണവുമായി ചൈന. മാസ്കില്ലാതെ ലോകകപ്പ് കാണുന്ന കാണികളുടെ ക്ലോസപ്പ് ദൃശ്യങ്ങൾ കട്ട് ചെയ്താണ് ചൈനീസ് ബ്രോഡ്കാസ്റ്റർമാർ ലോകകപ്പ് സംപ്രേഷണം നടത്തുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനരോഷം ശക്തമാകുന്നതിനിടെയാണ് പുതിയ നിയന്ത്രണങ്ങൾ.

ഇന്ന് ജപ്പാനും കോസ്റ്റാറിക്കയും തമ്മിലുള്ള മത്സരത്തിനിടെ മാസ്കണിയാത്ത ആരാധകരുടെ ക്ലോസപ്പ് ഷോട്ടുകൾക്ക് പകരം താരങ്ങളുടെയും ഒഫീഷ്യൽസിൻ്റെയും ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെയും ദൃശ്യങ്ങളാണ് ചൈനയിലെ ഔദ്യോഗിക ലോകകപ്പ് ബ്രോഡ്കാസ്റ്ററായ സിസിടിവി സംപ്രേഷണം ചെയ്തത്.

ചൈനീസ് പ്രസിഡൻ്റ് ഷി ജിങ്ങ് പിങ്ങിനെതിരെ പ്രതിഷേധവുമായി ആയിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. ഷി ജിൻ പിങ്ങ് രാജിവെക്കണം എന്നും കൊവിഡ് ലോക്ക്ഡൗൺ അവസാനിപ്പിക്കണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യതലസ്ഥാനമായ ഷാങ്ങ്ഹായിൽ നടന്ന പ്രതിഷേധത്തിൽ മെഴുകുതിരി കത്തിച്ചാണ് സമരക്കാർ പ്രസിഡൻ്റിനും കൊവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ രംഗത്തുവന്നത്.

ഉറുംഖിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ തീപിടുത്തമുണ്ടായി 10 പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു എന്ന് വിവിധ ദൃശ്യങ്ങൾ തെളിയിച്ചിരുന്നു. തീപിടിച്ച കെട്ടിടം ഭാഗിക ലോക്ക്ഡൗണിലായിരുന്നതിനാൽ ആളുകൾക്ക് വേഗം രക്ഷപ്പെടാൻ സാധിച്ചില്ല. ഇതും പ്രതിഷേധങ്ങൾക്ക് ശക്തി പകർന്നു. നിരവധി സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

Story Highlights : China Cuts Maskless World Cup Fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top