മഴയത്ത് മകളെ ചുമലിലേറ്റി നടക്കുന്ന അമ്മയുടെ ഹൃദയസ്പർശിയായ വീഡിയോ…

മാതൃസ്‌നേഹത്തേക്കാൾ വലുതായി ഈ ലോകത്ത് മറ്റൊന്നില്ല എന്ന് പറയുന്നത് തികച്ചും സത്യമാണ്. നമുക്കായി അമ്മമാർ ചെയ്യുന്ന ത്യാഗത്തെക്കാളും അവരുടെ സ്നേഹത്തേക്കാളും വലുതായി ഈ ഭൂമിയിൽ മറ്റൊന്നില്ല. തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും മികച്ചത് അല്ലാതെ മറ്റൊന്നും അവർ ആഗ്രഹിക്കുന്നില്ല. എല്ലാ സങ്കടങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും മക്കളെ സംരക്ഷിക്കാനാണ് അമ്മമാർ ആഗ്രഹിക്കുന്നത്. മഴയത്ത് മകളെ തോളിലേറ്റി നടക്കുന്ന ഒരു സ്ത്രീയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
मां तो आखिर मां होती है ❤️🙏 pic.twitter.com/bpY7J8sJMK
— ज़िन्दगी गुलज़ार है ! (@Gulzar_sahab) November 26, 2022
ഇപ്പോൾ വൈറലായ വീഡിയോ ‘സിന്ദഗി ഗുൽസാർ ഹേ’ എന്ന ട്വിറ്റർ പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. 18 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, മഴ പെയ്യുമ്പോൾ ഒരു സ്ത്രീ തന്റെ മകളെ തോളിലേറ്റുന്നത് കാണാം. മകൾ മഴ നനയാതിരിക്കാൻ ഒരു കൈയിൽ കുടയും പിടിച്ചു.
“എല്ലാത്തിനുമുപരി അമ്മ തന്നെയാണ് വലുത്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് വിഡിയോ വൈറലായത്. ഇതിനോടകം തന്നെ നിരവധി പേർ വിഡിയോ കണ്ടുകഴിഞ്ഞു.
Story Highlights: Heartwarming video of a mother carrying daughter on her shoulders in the rain goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here