Advertisement

‘ആയിരത്തോളം പൊലീസുകാരെ വിന്യസിക്കും’; വിഴിഞ്ഞത്ത് സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമെന്ന് എഡിജിപി

November 28, 2022
Google News 2 minutes Read

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നാളെ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്ക് പരുക്കേറ്റു. പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടാകാതെയായിരുന്നു ആക്രമണമെന്നും എഡിജിപി ട്വന്റിഫോറിനോട് പറഞ്ഞു. (adgp on vizhinjam police station attack)

നിലവില്‍ 500ലധികം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇരുപതില്‍ അധികം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അധികമായി 300 പൊലീസുകാരെ ഇപ്പോള്‍ നിയോഗിച്ചു. തുടര്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തി. പൊലീസ് ക്രമസമാധാനം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

ആക്രമണത്തില്‍ വിഴിഞ്ഞം എസ്‌ഐയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കല്ലുകൊണ്ട് ഇടിച്ചതാണ് പരുക്കിന് കാരണമെന്ന് എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രകോപനമുണ്ടായാല്‍ കര്‍ശന നിയമനടപടിയുണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ താരതമ്യേനെ നിയന്ത്രണവിധേയമാണെന്നും എഡിജിപി വ്യക്തമാക്കി.

Story Highlights : adgp on vizhinjam police station attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here