വിഴിഞ്ഞം സംഘര്‍ഷം: മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കോണ്‍ഗ്രസ്; തുറമുഖ നിര്‍മാണം വൈകരുതെന്ന് ബിജെപി

വിഴിഞ്ഞം സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കോണ്‍ഗ്രസ് സര്‍വകക്ഷി യോഗത്തില്‍. എന്നാല്‍ തുറമുഖ നിര്‍മാണം ഒരു മണിക്കൂര്‍ പോലും വൈകരുതെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍ സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ അക്രമം അരങ്ങേറിയ പശ്ചാത്തലത്തിലാണ് വിഴിഞ്ഞത്ത് സര്‍വകക്ഷിയോഗം ചേര്‍ന്നത്. (congress and bjp stand in all party meetings vizhinjam)
പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് ശരിയായില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. സംഘര്‍ഷം പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്ന നിലപാടാണ് ലത്തീന്‍ അതിരൂപത സ്വീകരിച്ചത്. സമരസമിതി ഒഴികെയുള്ള എല്ലാവരും സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രി ജി ആര്‍ അനില്‍ വിശദീകരിച്ചു. പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് ആത്മസംയമനം പാലിച്ചു. മന്ത്രിസഭാ ഉപസമിതി ചര്‍ച്ചകളില്‍ സമരസമിതി നിലപാട് മാറ്റി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.
Read Also: വിഴിഞ്ഞം സംഘര്‍ഷം: ധാരണയാകാതെ സര്‍വകക്ഷിയോഗം; സമരസമിതി ഒറ്റപ്പെട്ടു
യോഗത്തിനിടെ വാക്കേറ്റവും വാക്‌പോരുമുണ്ടായി. സമരസമിതി ഒറ്റപ്പെടുന്ന സ്ഥിതിയാണ് യോഗത്തിലുടനീളമുണ്ടായത്. സര്‍വകക്ഷി യോഗ ചര്‍ച്ച ഫലപ്രദമല്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിമര്‍ശനം.
Story Highlights: congress and bjp stand in all party meetings vizhinjam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here