സ്കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്കിൻ; കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിട്ടറി നാപ്കിൻ നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അറിയിച്ചു. കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥിനികളെ ശുചിത്വപൂർവമുള്ള ആരോഗ്യ പരിപാലനം ശീലപ്പിക്കാൻ സർക്കാരിന് ബാധ്യത ഉണ്ടെന്നാണ് നിരീക്ഷണം.
മാസമുറ ശീലങ്ങൾ ആരോഗ്യ മാനസിക നിലവാരത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. 6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി സാനിറ്ററി നാപ്കിന്‍ നല്‍കണം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ടോയ്‌ലറ്റുകള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സാമൂഹ്യ പ്രപർത്തകയായ യുവതിയുടെ ഹർജിയിലാണ് സുപ്രികോടതി ഇടപെടൽ.
Story Highlights: Free sanitary napkin for school girls; Supreme Court Notice to Centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here