ഹാർദികിനൊപ്പം നൃത്തം ചെയ്ത് ധോണി; വിഡിയോ വൈറൽ

ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യക്കൊപ്പം നൃത്തം ചെയ്ത് മുൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഏതോ പാർട്ടിക്കിടെയാണ് ഹാർദികും ധോണിയുമൊത്തുള്ള തകർപ്പൻ നൃത്തം. തൻ്റെ ഫേസ്ബുക്ക് പേജിൽ ഹാർദിക് പങ്കുവച്ച ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇവർക്കൊപ്പം യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, ഹാർദികിൻ്റെ സഹോദരനും ഓൾറൗണ്ടറുമായ കൃണാൽ പാണ്ഡ്യ എന്നിവരെയും കാണാം. (hardik pandya dance dhoni)
അതേസമയം, മഴയെതുടർന്ന് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. ഇന്ത്യൻ ബാറ്റിംഗിനിടെ മഴ പെയ്തതിനെ തുടർന്ന് കളി 29 ഓവർ വീതമായി ചുരുക്കി. എന്നാൽ, 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എടുത്തുനിൽക്കെ വീണ്ടും മഴ പെയ്യുകയും കളി ഉപേക്ഷിക്കുകയുമായിരുന്നു. ആദ്യ കളി ജയിച്ച ന്യൂസീലൻഡ് പരമ്പരയിൽ മുന്നിലാണ്.
ഇതിനിടെ സഞ്ജുവിനെ ടീമിൽ പരിഗണിക്കാത്തതിനെതിരെ ഇന്ത്യയുടെ മുൻ സ്പിന്നർ മുരളി കാർത്തിക് രംഗത്തെത്തി. “ബൗളിംഗ് ഓപ്ഷനുകൾ വേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഇന്ത്യയുടെ ആദ്യ ആറ് സ്ഥാനങ്ങളിലുള്ളവർ പന്തെറിയില്ല. അത് സഞ്ജുവിന് നിർഭാഗ്യമാണ്. അവൻ എത്ര നല്ല താരമാണെന്ന് നമ്മൾ പറഞ്ഞുകൊണ്ടിരിക്കും. അവൻ വന്ന് നല്ല ഒരു സ്കോർ നേടും. ദക്ഷിണാഫ്രിക്കക്കെതിരെ അവൻ നന്നായി കളിച്ചു. എന്നാൽ, തുടരെ റൺസ് സ്കോർ ചെയ്തിട്ടും അവനെ മാറ്റി പന്തെറിയുമെന്നതിനാൽ ഹൂഡയെ കളിപ്പിക്കുന്നു.”- മുരളി കാർത്തിക് പറഞ്ഞു.
Read Also: ‘സഞ്ജുവിനെ ടീമിൽ പരിഗണിക്കാതിരുന്നതിനു കാരണം ഇത്’; വെളിപ്പെടുത്തി ശിഖർ ധവാൻ
മലയാളി താരം സഞ്ജു സാംസണെ ടീമിൽ പരിഗണിക്കാതിരുന്നത് ആറാം ബൗളിംഗ് ഓപ്ഷനു വേണ്ടിയെന്ന് താത്കാലിക ക്യാപ്റ്റൻ ശിഖർ ധവാൻ വ്യക്തമാക്കിയിരുന്നു. അതിനു വേണ്ടിയാണ് സഞ്ജുവിനു പകരം ദീപക് ഹൂഡയെ പരിഗണിച്ചതെന്ന് ധവാൻ പറഞ്ഞു. ആദ്യ ഏകദിനത്തിൽ നിർണായക പ്രകടനം നടത്തിയ സഞ്ജുവിനെ പുറത്തിരുത്തിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ധവാൻ്റെ പ്രതികരണം.
ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടി-20 പരമ്പരയ്ക്കിറങ്ങിയത്. മഴയെ തുടർന്ന് ആദ്യ കളി ഉപേക്ഷിക്കുകയും അവസാന കളി സമനില ആവുകയും ചെയ്തു. രണ്ടാം മത്സരം വിജയിച്ച ഇന്ത്യ പരമ്പര നേടി.
Story Highlights : hardik pandya dance ms dhoni viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here