ലയണൽ മെസി ഇൻ്റർ മയാമിയിലേക്ക്?; വമ്പൻ ഓഫർ വച്ച് ഡേവിഡ് ബെക്കാമിൻ്റെ ക്ലബ്

അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസി യുഎസ് മേജർ ലീഗ് സോക്കർ ലീഗ് ക്ലബ് ഇൻ്റർ മയാമിയിലേക്കെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിൻ്റെ മുൻ സൂപ്പർ താരം ഡേവിഡ് ബെക്കാം സഹ ഉടമയായ ഇൻ്റർ മയാമി മെസിക്ക് മുന്നിൽ വമ്പൻ ഓഫർ വച്ചിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരുന്ന സീസണിൽ താരം ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമനിൽ നിന്ന് ഇൻ്റർ മയാമിയിലെത്തുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ മേജർ ലീഗ് സോക്കർ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി മെസി മാറും.
നിലവിൽ സ്വിറ്റ്സർൻഡ് താരം സർദാൻ ഷക്കീരിയാണ് മേജർ ലീഗ് സോക്കറിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം. ഷിക്കാഗോ ഫയറിനായി കളിക്കുന്ന താരം പ്രതിവർഷം 8.15 മില്ല്യൺ ഡോളറാണ് പ്രതിഫലം പറ്റുന്നത്. മെസി ഇൻ്റർ മയാമിയിലെത്തിയാൽ ഈ റെക്കോർഡ് തകരും. മെസിക്കൊപ്പം ബാഴ്സയിലെ സഹതാരങ്ങളായ സെസ്ക് ഫാബ്രിഗാസ്, ലൂയിസ് സുവാരസ് എന്നിവർക്കായും ഇൻ്റർ മയാമി രംഗത്തുണ്ട്.
Story Highlights : Lionel Messi Inter Miami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here