യുഎഇ ദേശീയ ദിനം: വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശവുമായി അബുദാബി പൊലീസ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനം അലങ്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശവുമായി അബുദാബി പൊലീസ്. നിയമവിരുദ്ധമായി വാഹനങ്ങള്‍ അലങ്കരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.നാളെ മുതല്‍ അടുത്തമാസം ആറുവരെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വാഹനങ്ങള്‍ അലങ്കരിക്കാനുളള അനുമതിയുണ്ട്. (Police issue vehicle decoration regulations ahead of 51st UAE National Day)
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കുന്നവര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങളാണ് അബുദാബി പോലീസ് പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന തരത്തില്‍ എഞ്ചിനിലോ ഘടനയിലോമാററം വരുത്തരുത്. ഒപ്പം ഡ്രൈവറുടെ കാഴ്ച മറയും വിധമോ നമ്പര്‍ പ്ലേറ്റ് മറയത്തക്ക വിധമോ അലങ്കരിക്കരുതെന്നും പോലീസ് വ്യക്തമാക്കി. വാഹനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ ഉപയോഗിക്കരുത് കൂടാതെ ടാക്‌സി, ബസ്, സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ സഞ്ചാരം തടസപ്പെടുത്തരുതെന്നും നിര്‍ദേശം വ്യക്തമാക്കുന്നുണ്ട് .
Read Also: യുഎഇയില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഏതെല്ലാമെന്ന് അറിയാം…
വാഹനത്തിന്റെ ജനലിലോ പുറത്തോ കയറിയിരിക്കരുതെന്നും ഒരു തരത്തിലുളള വാഹന അഭ്യാസങ്ങളും പാടില്ലെന്നും പോലീസ് നിര്‍ദേശത്തില്‍ വ്യക്തമാക്കി. കൂടാതെ അടുത്തയാഴ്ച ലോറികളും തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും അബൂദബിയിലെ നിരത്തിലിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി. നവംബര്‍ 30ന് ഉച്ചമുതല്‍ ഡിസംബര്‍ നാലിന് പുലര്‍ച്ച ഒന്നുവരെയാണ് നിരോധനം.ശൈഖ് സായിദ്, ശൈഖ് ഖലീഫ, മുസ്സഫ, മഖ്ത പാലങ്ങള്‍, അബൂദബി ഐലന്‍ഡ് എന്നിവിടങ്ങളിലടക്കം എല്ലാ റോഡുകളിലും നിരത്തുകളിലും ഈ നിരോധനം ബാധകമാണെന്നും അബൂദബി പൊലീസ് അറിയിച്ചു.
Story Highlights : Police issue vehicle decoration regulations ahead of 51st UAE National Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here