Advertisement

യുഎഇയില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഏതെല്ലാമെന്ന് അറിയാം…

November 28, 2022
2 minutes Read

യു.എ.ഇയില്‍ അടുത്തവര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പുതുവത്സരദിനമായ ജനുവരി 1 , ഏപ്രില്‍ 20 മുതല്‍ 23 വരെ ചെറിയ പെരുന്നാള്‍, ജൂണ്‍ 27 മുതല്‍ 30 വരെ ബലിപെരുന്നാള്‍, ഒപ്പം ഹിജ്‌റ വര്‍ഷാരംഭമായ ജൂലൈ 21 , നബിദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 29 എന്നിവയാണ് അവധിദിനങ്ങള്‍ . യു.എ.ഇ മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്. പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമായിരിക്കും. ( UAE announces public holidays for 2023)

ജീവനക്കാര്‍ക്ക് തുല്യമായ അവധി ദിനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് യുഎഇയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്കുള്ള ഏകീകൃത പട്ടിക പുറത്തിറക്കുന്നത്. പട്ടികയില്‍ പരാമര്‍ശിക്കുന്ന ചില അവധിദിനങ്ങള്‍ ഹിജ്‌റ ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഗ്രിഗോറിയന്‍ കലണ്ടറില്‍ ഇതിന് സമാനമായ ദിവസങ്ങള്‍ കണക്കാക്കുമ്പോള്‍ ചന്ദ്രപ്പിറവി കൂടി നിര്‍ണായകമാകും.

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

ബലി പെരുന്നാളിനൊപ്പം അവധി ദിവസങ്ങള്‍ വരുന്നതിനാലാണ് ആറ് ദിവസം തുടര്‍ച്ചയായി അവധി വരുന്നത്. ചന്ദ്രപ്പിറവി അനുസരിച്ച് ചില തിയതികളില്‍ വ്യത്യാസമുണ്ടാകും.

Story Highlights : UAE announces public holidays for 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top