‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ

ഖത്തർ ലോകകപ്പിലും സഞ്ജുവിന് പിന്തുണയുമായി ആരാധകർ. ഖത്തറിലെ ലോകകപ്പ് സ്‌റ്റേഡിയത്തിൽ ആരാധകൻ എത്തിയത് സഞ്ജുവിന്റെ ചിത്രമുള്ള ബാനറുമായാണ്. രാജസ്ഥാൻ റോയൽസാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ത്യൻ ടീമിന്റേയും രാജസ്ഥാൻ റോയൽസിന്റെയും ജേഴ്‌സിയിൽ നിൽക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങൾക്കു താഴെ ‘സഞ്ജു സാംസൺ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഖത്തറിൽ നിന്നും ഒരുപാട് സ്‌നേഹത്തോടെ’ എന്ന് എഴുതിയിട്ടുണ്ട്.(sanju samson’s banner in fifa world cup 2022)
‘ഏതു മാച്ച് ആണെന്നോ ഏത് ടീം ആണെന്നോ ഏത് കളിക്കാരൻ ആണെന്നോ ഞങ്ങൾ പരിഗണിക്കുന്നില്ല, പക്ഷേ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് സഞ്ജു സാംസൺ’ എന്നെഴുതിയ ബാനറുമായും ആരാധകർ എത്തിയിരുന്നു. ‘ഫിഫ ലോകകപ്പിൽ നിങ്ങൾ ആരെയാണ് പിന്തുണക്കുന്നത് ? ഞങ്ങൾ സഞ്ജുവിനെ’ എന്ന അടിക്കുറിപ്പോടെയാണ് ഇരു ചിത്രങ്ങളും രാജസ്ഥാൻ റോയൽസ് പോസ്റ്റ് ചെയ്തത്.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിന് പിന്നാലെ താരത്തിന് പിന്തുണയറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഖത്തറിൽ നിന്നുമുള്ള ആരാധകരുടെ പിന്തുണയാണ് സമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
Story Highlights : sanju samson’s banner in fifa world cup 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here