വിഴിഞ്ഞം സംഘർഷം: പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് ആരോഗ്യവകുപ്പ്

വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളജ് ഉറപ്പാക്കിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. സംഘർഷത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ടീമിനെ നിയോഗിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.(vizhinjam protest medical college gave the best treatment)
പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി 22-ാം വാര്‍ഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കി മാറ്റുകയും മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഐസിയുവും സജ്ജമാക്കുകയും ചെയ്തു. പരുക്കേറ്റവര്‍ക്ക് കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
അതേസമയം വിഴിഞ്ഞത്ത് പൊലീസിന് നേരെയുണ്ടായ അക്രമസംഭവങ്ങളിലെ കേസുകള്‍ പിന്‍വലിക്കരുതെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. വിഴിഞ്ഞത്ത് നടന്നത് അവകാശ സമരമല്ല, കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിക നീക്കമാണ്. പൊലീസിനെ വെടിവെപ്പിലേക്ക് നയിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കലാപത്തിന് ശ്രമിച്ചത് മതമേലധ്യക്ഷന്‍മാരാണെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Story Highlights: vizhinjam protest medical college gave the best treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here