Advertisement

‘രാവണനെപ്പോലെ നിങ്ങൾക്ക് 100 തലകളുണ്ടോ?’ മോദിയെ പരിഹസിച്ച് ഖാർഗെ

November 29, 2022
Google News 2 minutes Read

ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയെ രാവണനോട് ഉപമിച്ചതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് ചെറുതും വലുതുമായി നടക്കുന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ മോദിയുടെ മുഖം മാത്രമാണ് കാണുന്നത്. രാവണനെപ്പോലെ മോദിക്ക് 100 തലകളുണ്ടോയെന്നും ഖാർഗെ ചോദിച്ചു.

‘കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിലും എംഎൽഎ തെരഞ്ഞെടുപ്പുകളിലും എംപി തെരഞ്ഞെടുപ്പുകളിലും നിങ്ങളുടെ (മോദിയുടെ) മുഖം ഞങ്ങൾ എല്ലായിടത്തും കാണുന്നു… നിങ്ങൾക്ക് 100 ഉണ്ടോ? രാവണനെപ്പോലെ?’-മുഴുവൻ തെരഞ്ഞെടുപ്പുകളിലും മോദിയെ വൻതോതിൽ ആശ്രയിക്കുന്ന ബിജെപിയെ പരിഹസിച്ച് ഖാർഗെ അഹമ്മദാബാദിലെ ഒരു പൊതു റാലിയിൽ പറഞ്ഞു.

‘മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളോ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളോ മോദിജിയുടെ പേരിൽ വോട്ട് തേടുന്നത് ഞാൻ കാണുന്നുണ്ട്. സ്ഥാനാർത്ഥിയുടെ പേരിൽ വോട്ട് അഭ്യർത്ഥിക്കുക…മോദി മുനിസിപ്പാലിറ്റിയിൽ വന്ന് ജോലി ചെയ്യാൻ പോവുകയാണോ? നിങ്ങളുടെ ആവശ്യമുള്ള സമയങ്ങളിൽ മോദി നിങ്ങളെ സഹായിക്കാൻ പോകുന്നുണ്ടോ?’-ഖാർഗെ കൂട്ടിച്ചേർത്തു. അതേസമയം കോൺഗ്രസ് പ്രധാനമന്ത്രിയെ അപമാനിക്കുകയാണെന്ന് ആരോപിച്ചു ബിജെപി വക്താവ് അമിത് മാളവ്യ രംഗത്തുവന്നു.

Story Highlights: Congress chief Mallikarjun Kharge’s jibe at PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here