ദിവ്യയുടെ കൊലപാതകത്തിന്റെ വഴിതെളിച്ചത് ഇലന്തൂർ നരബലിയെ തുടർന്നുള്ള അന്വേഷണം
ഇലന്തൂർ നരബലിക്ക് പിന്നാലെയാണ് സംസ്ഥാനത്തെ തിരോധാന കേസുകൾ അന്വേഷിക്കാൻ പൊലീസ് മേധാവി ഉത്തരവിടുന്നത്. അങ്ങനെയാണ് 2011 ൽ കാണാതായ ദിവ്യയുടേ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തുന്നതും. ( elanthur human sacrifice probe lead to divya murder )
2011 ൽ ദിവ്യയെ കാണാതായ സമയത്ത് തന്നെ ലോക്കൽ പൊലീസ് മാഹീനെയും മാഹീന്റെ പിതാവിനെയും മറ്റും ചോദ്യം ചെയ്തിരുന്നു. അന്നെല്ലാം കൃത്യമായ കള്ളക്കഥ പൊലീസിനെ പറഞ്ഞ് വിശ്വസിപ്പിക്കാൻ മാഹിന് സാധിച്ചു. താൻ ഭാര്യേയും കൂട്ടി വേളാങ്കണ്ണിയിൽ പോയെന്നും, അവിടെ സുഹൃത്തിന്റെ ഫ്‌ളാറ്റിലാണ് താമസിച്ചതെന്നും എന്നാൽ താൻ മടങ്ങിയിട്ടും ദിവ്യ ഒപ്പം വരാൻ തയാറായില്ലെന്നുമാണ് അന്ന് പൊലീസിനോട് പറഞ്ഞത്. ‘ഞാനും ദിവ്യയും വിവാഹിതരാണ്. ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിന് വിടണം’ -ഇങ്ങനെയാണ് മാഹിൻ അന്ന് പറഞ്ഞത്.
വേളാങ്കണ്ണിയിലാണ് മാഹിൻ ദിവ്യയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കടലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മാഹിൻ നിലവിൽ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മാഹിനും രണ്ടാം ഭാര്യ റുഖിയയും പൊലീസ് കസ്റ്റഡിയിലാണ്.
Story Highlights: elanthur human sacrifice probe lead to divya murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here