Advertisement

ഗുജറാത്തിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

November 29, 2022
1 minute Read

ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആം ആദ്മി പാർട്ടിയുടെ പ്രഭവ കേന്ദ്രമായ സൂറത്തിലും, പാരമ്പരാഗതമായി കോൺഗ്രസിന് സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി മുൻമന്ത്രി ജയ് നാരായണൻ വ്യാസ് കോൺഗ്രസ്സിൽ ചേർന്നത് ബിജെപിക്ക് തിരിച്ചടിയായി.

മോർബി, സൂറത്ത്, ഗിർ സോമനാഥ്, കച്ച്,രാജ്കോട്ട്, ജാംനഗർ, പോർബന്തർ എന്നീ മേഖലകളിലാണ് ആദ്യഘട്ട വൊട്ടെടുപ്പ് നടക്കുന്നത്. പ്രചരണത്തിൽ മോർബി പാലം ദുരന്തം കോൺഗ്രസും ആം ആദ്മി പാർട്ടിയും ബിജെപിക്കെതിരെ ആയുധമാക്കിയിരുന്നു. 54 സീറ്റുകളുള്ള സൗരാഷ്ട്ര, കച്ച് മേഖലകളിൽ 30 സീറ്റ് നേടി കഴിഞ്ഞ തവണ മുൻ തൂക്കം നേടിയത് കോൺഗ്രസ് ആണ്‌. പാട്ടീദാർ പ്രക്ഷോഭത്തിന്റെ അനൂകൂല്യം ഇത്തവണ ഇല്ലെങ്കിലും, ഗ്രാമീണ മേഖലയിൽ കോൺഗ്രസിന്റ പിന്തുണക്കു കാര്യമായ ഇളക്കം തട്ടിയിട്ടില്ല. പാട്ടീദാർ സമുദായത്തിൽ നിന്ന് കൂടുതൽ സ്ഥാനാർഥികളെ നിയോഗിച്ച ആം ആദ്മി പാർട്ടി ഇത്തവണ പാട്ടീദാർ വോട്ടുകളുടെ വിഭജനം സങ്കീർണ്ണമാക്കിയിട്ടുണ്ട്.

ആം ആദ്മി പാർട്ടിയുടെ പ്രമുഖ സ്ഥാനാർഥി കൾ എല്ലാം മത്സരിക്കുന്നത് ആദ്യഘട്ടത്തിലാണ്. പാർട്ടിയുടെ പ്രഭവകേന്ദ്രമായ സൂറത്തിൽ ഏഴ് മുതൽ എട്ട് സീറ്റുകൾ വരെ നേടുമെന്ന ആത്മവിശ്വാസം ആം ആദ്മി പാർട്ടിക്കുണ്ട്. മറ്റു മേഖലകളിൽ ആം ആദ്മി ചോർത്തുന്ന വോട്ടുകളാകും നിർണായകമാകുക. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുൻ എംഎൽഎ ജയ് നാരായണൻ വ്യാസ് കോൺഗ്രസിൽ ചേർന്നത് ബിജെപി യ്ക്ക് കനത്ത തിരിച്ചടിയായി.

Story Highlights: gujarat election campaign update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top