രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി; കെ.സി വേണുഗോപാല്‍ ഇന്ന് എംഎല്‍എമാരെ കണ്ടേക്കും

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെ സംഘടന ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ ഇന്ന് സംസ്ഥാനത്തെത്തും. ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ തടയുമെന്ന് അറിയിച്ച ഗുജ്ജര്‍ നേതാക്കളുമായി കെ. സി വേണുഗോപാല്‍ ചര്‍ച്ച നടത്തിയേക്കും. ഡിസംബര്‍ ആദ്യവാരം ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തുമെന്നതിനാല്‍ കരുതലോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടാവുക.
അതേസമയം കഴിഞ്ഞ ദിവസം നടന്ന ഭാരത് ജോഡോ യാത്രയില്‍ തിക്കും തിരക്കും മൂലം കെ.സി.വേണുഗോപാലിന് വീണ് പരുക്കേറ്റിരുന്നു. ഇന്‍ഡോറില്‍ വച്ചാണ് പരുക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കെ.സി.വേണുഗോപാല്‍ യാത്ര തുടരുകയായിരുന്നു.
Story Highlights: k c venugopal will meet rajasthan congress leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here