പൊലീസിന് നേരെ പോക്സോ കേസ് പ്രതിയുടെ ആക്രമണം

പാറശ്ശാല പൊലീസിന് നേരെ പോക്സോ കേസ് പ്രതിയുടെ ആക്രമണം. 11 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് സംഭവം. എ.എസ്.ഐ ജോണിന് തലക്ക് പരുക്കേറ്റു. കളിയിക്കാവിള സ്വദേശി സ്റ്റാലിനാണ് പ്രതി.
11 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് സ്റ്റാലിൻ. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പറ്റി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ഷാഡോ പൊലീസ് ഉൾപ്പെടെയുള്ള ഒരു സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ടയുടൻ ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
പൊലീസ് വാഹനം തകർക്കാനും ഇയാൾ ശ്രമിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറയുന്നു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Story Highlights: POCSO case accused attack on police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here