Advertisement

‘എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ’; ശരണ്യയുടെ സഹോദരി ദിവ്യ ട്വന്റിഫോറിനോട്

November 29, 2022
2 minutes Read
poovachal missing case sister response

പതിനൊന്ന് വർഷം മുൻപ് കാണാതായ ദിവ്യയും ഒന്നര വയസുള്ള മകളും കൊല്ലപ്പെട്ടതാണെന്ന ട്വന്റിഫോർ പുറത്തുവിട്ട വാർത്തയിൽ നടങ്ങുനിൽക്കുകയാണ് കേരളം. ദിവ്യ കൊല്ലപ്പെട്ടുവെന്ന് കുടുംബം കരുതിയിരുന്നില്ല. ദിവ്യ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ( poovachal missing case sister response )

‘ഞങ്ങൾക്ക് ഇതേ പറ്റി അറിയില്ലായിരുന്നു. അവൾ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്’- സഹോദരി ശരണ്യ ട്വന്റിഫോറിനോട് പറഞ്ഞതിങ്ങനെ.

മകൾ ജീവിച്ചിരുപ്പുണ്ടോ എന്ന കുടുംബത്തിന്റെ കാത്തിരിപ്പാണ് അസ്തമിച്ചിരിക്കുന്നത്. പതിനൊന്ന് വർഷം മുൻപ് കാണാതായ ദിവ്യയുടെയും ന്നര വയസുകാരി മകളുടേയും തിരോധനം കൊലപാതകമാണെന്നാണ് പുറത്ത് വന്ന വാർത്ത. ഭർത്താവ് മാഹീൻ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.

മാഹീൻ കണ്ണിന്റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാഹീനാണ് ദിവ്യയെയും മകളെയും വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയത്. ഇരുവരെയും തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കടലിൽ ഉപേക്ഷിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. തിരുവനന്തപുരം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഷാരോൺ കേസന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

Story Highlights: poovachal missing case sister response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top