ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ. 57 ചതുരശ്ര കി.മീ വിസ്തൃതിയിലാണ് വിമാനത്താവളം നിർമ്മിക്കാനൊരുങ്ങുന്നത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ കിങ് സൽമാൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ പുറത്തിറക്കി. 6 സമാന്തര റൺവേകളോടെയാണ് വിമാനത്താവളം നിർമ്മിക്കുന്നത്.
റിയാദിൽ പുതിയ വിമാനത്താവളം എന്ന സ്വപ്നം യാഥാർഥ്യമാകുന്നതോടെ സൗദിയിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം 2.9 കോടിയിൽ നിന്ന് 2030ഓടെ 12 കോടിയായി ഉയരും എന്നാണ് വിലയിരുത്തൽ. മാത്രവുമല്ല പുതിയ വിമാനത്താവളത്തിൽ 1.03 ലക്ഷം പേർക്ക് നേരിട്ട് ജോലി ലഭിക്കും. ചരക്കുനീക്കത്തിനു മാത്രമായി നിലവിലെ വിമാനത്താവളം ഉപയോഗപ്പെടുത്തും.
റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച 10 നഗര സമ്പദ് വ്യവസ്ഥകളിലൊന്നാക്കി മാറ്റുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പുതിയ വിമാനത്താവളം വരുന്നതോടെ രാജ്യാന്തര യാത്ര സുഗമമാക്കുക മാത്രമല്ല, ചരക്കു നീക്കത്തിലും വ്യാപാര, ടൂറിസം രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരിക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
എയര്‍പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍, താമസ, വിനോദ സൗകര്യങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവയും ഇതിനോടൊപ്പം നടപ്പിലാക്കും.
Story Highlights: Saudi Arabia announces plans for six runway hub airport in Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here