‘മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ട്’; മന്ത്രി വി.അബ്ദുള്‍ റഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഫാ.തിയോഡോഷ്യസ് ഡിക്രൂസ്

ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശവുമായി വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്. ‘മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശം. സമരം കത്തിയെരിയുമ്പോള്‍ സര്‍ക്കാര്‍ വീണ വായിക്കുകയാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും ഫാ. തിയോഡോഷ്യസ് ഡിക്രൂസ് ആരോപിച്ചു.( theodosius d’cruz made communal remarks against V Abdul Rahman)
‘അബ്ദുറഹ്മാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കേണ്ട മന്ത്രിയാണദ്ദേഹം. പക്ഷേ ആ വിടുവായനായ അബ്ദുറഹ്മാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടി യാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു.’. തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
ലത്തീന്‍ അതിരൂപതക്കെതിരെ വിമര്‍ശനവുമായി മന്ത്രി അബ്ദുറഹ്മാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ്‌ലത്തീന്‍ ഫാ.തിയോഡോഷ്യസിന്റെ വര്‍ഗീയ പരാമര്‍ശം. വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ടപ്പോള്‍ സദ്യയും കഴിച്ചു പോയവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയതിന് പിന്നില്‍ മറ്റു താല്പര്യങ്ങള്‍ ആണെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
Read Also: വിഴിഞ്ഞം സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കാന്‍ നിര്‍മാണ കമ്പനിയും തുറമുഖ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറിലാണ് മന്ത്രിമാര്‍ വിഴിഞ്ഞം സമരത്തിനെതിരെ തിരിഞ്ഞത്. രാജ്യത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും വിഴിഞ്ഞം പദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ആവില്ലെന്നും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.
Story Highlights: theodosius d’cruz made communal remarks against V Abdul Rahman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here