Advertisement

തൃശൂര്‍ വാഴാലിപ്പാടത്തെ കൊലയ്ക്ക് കാരണം പരിഹാസം; പ്രതിയുടെ മൊഴി

November 29, 2022
1 minute Read

തൃശൂര്‍ വാഴാലിപ്പാടത്തെ കൊലയ്ക്ക് കാരണം പരിഹാസമെന്ന് പ്രതി ഗിരീഷ്. വിവാഹം കഴിക്കാത്തതുള്‍പ്പെടെ ചൂണ്ടിക്കാട്ടി വാസു പരിഹസിച്ചെന്ന് മൊഴി. കൊലപാതക സമയത്ത് മദ്യപിച്ചിരുന്നു. കൊലയ്ക്ക് ശേഷം നടന്ന് പോകുമ്പോള്‍ എതിരെ വന്നിരുന്ന ജയനും പരിഹസിച്ചു. അതാണ് ജയനെയും ആക്രമിക്കാന്‍ കാരണം. കൃത്യത്തിന് ശേഷം വീട്ടിലെത്തി കാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നൽകി. ഗിരീഷിനെ ചോദ്യം ചെയ്യല്‍ തുടരുന്നു.

ചേലക്കര വാഴാലിപ്പാടം സ്വദേശി വാസുദേവനാണ് കൊല്ലപ്പെട്ടത്. അന്‍പത്തിയാറു വയസായിരുന്നു. ചെത്തുതൊഴിലാളിയായിരുന്നു. വാസുദേവനും ഗിരീഷും വാഴാലിപ്പാടത്തെ തോട്ടത്തില്‍ തെങ്ങ് ചെത്താന്‍ പോയതായിരുന്നു. ഇവിടെ വച്ചുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. കൊലയ്ക്കു ശേഷം മുങ്ങുമ്പോഴായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ജയന്‍ അതുവഴി വന്നത്. പന്തികേട് തോന്നി ഗിരീഷിനെ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് ജയനെ വെട്ടിയത്. തലയ്ക്കു നെഞ്ചിനും വേട്ടെറ്റ ജയന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

Read Also: ദിവ്യയുടെ കൊലപാതകത്തിന്റെ വഴിതെളിച്ചത് ഇലന്തൂർ നരബലിയെ തുടർന്നുള്ള അന്വേഷണം

Story Highlights: Thrissur Murder Case Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top