മുസ്ലിം വിവാഹം പള്ളിക്കുള്ളില്‍ വച്ച് നടത്തണമെന്ന പള്ളിക്കമ്മിറ്റി തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹർജി

മുസ്ലിം വിവാഹം പള്ളിക്കുള്ളില്‍ വച്ച് നടത്തണമെന്ന പള്ളിക്കമ്മിറ്റി തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹർജി. ഹുസൈന്‍ വലിയവീട്ടില്‍ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി സംസ്ഥാന വഖഫ് ബോര്‍ഡിന്റെ വിശദീകരണം തേടി. ( Muslim marriages inside the mosque petition in High Court ).
Read Also: ‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ
ഈരാറ്റുപേട്ട തെക്കേക്കര ജുമാമസ്ജിദിലെ വിവാഹങ്ങള്‍ പള്ളികളില്‍ വെച്ച് നടത്തണമെന്ന തീരുമാനമാണ് ഹര്‍ജിക്കാധാരം. വധൂവരന്മാരുടെ ഇഷ്ടത്തിനനുസരിച്ച് വീടുകളിലും ഓഡിറ്റോറിയങ്ങളിലും നിക്കാഹ് നടത്തിയിരുന്ന പാരമ്പര്യമാണ് ഉണ്ടായിരുന്നതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. സ്ത്രീകള്‍ക്കും അമുസ്ലീങ്ങള്‍ക്കും പള്ളികളില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും പരാതിക്കാരന്‍ പറയുന്നു.
Story Highlights: Muslim marriages inside the mosque petition in High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here