കാരന്തൂരിലെ ഫുട്‌ബോള്‍ ആരാധകരുടെ അഭ്യാസപ്രകടനം; വാഹനങ്ങള്‍ എംവിഡി കസ്റ്റഡിയില്‍

കാരന്തൂരിലെ ഫുട്‌ബോള്‍ ആരാധകരുടെ അപകടകരമായ വാഹന അഭ്യാസപ്രകടനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം. വിവിധ രാജ്യങ്ങളുടെ പതാകകള്‍ സഹിതമായിരുന്നു വാഹനങ്ങളിലെ പ്രകടനം.സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.(mvd action against football fans karanthur)
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
കോഴിക്കോട് കാരന്തൂര്‍ മൈതാനത്താണ് ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികൾ ബുധനാഴ്ച ഉച്ചയ്ക്ക് അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത്..മര്‍ക്കസ് ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥികളാണ് കാറുകളില്‍ വിവിധ രാജ്യങ്ങളുടെ പതാക ഏന്തി അഭ്യാസങ്ങള്‍ കാട്ടിയത്. പത്തിലധികം വാഹനങ്ങല്‍ ഉപയോഗിച്ചായിരുന്നു പ്രകടനം. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
ഇതുവരെ, നാല് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇതിന്റെ ഉടമകളോട് കൊടുവള്ളി ആര്‍.ടി.ഒ. മുമ്പാകെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശവും നല്‍കി.
Story Highlights: mvd action against football fans karanthur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here