ആറ് വയസുകാരിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 62 വര്‍ഷം കഠിന തടവ്

പട്ടാമ്പി കൊപ്പത്ത് ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസാധ്യാപകന് 62 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. മലപ്പുറം കുരുവമ്പലം സ്വദേശിയായ മദ്രസാധ്യാപകന്‍ അബ്ദുല്‍ ഹക്കീമിനാണ് പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
2019 ലാണ് കേസിനാസ്പദമായ സംഭവം. മദ്രസയില്‍ വെച്ച് അധ്യാപകനായ പ്രതി ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കേസില്‍ മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുല്‍ ഹക്കീമിന് 62 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാര്‍ ശിക്ഷ വിധിച്ചു.
പിഴത്തുക കുട്ടിയുടെ കുടുംബത്തിന് കൈമാറാനും കോടതി നിര്‍ദേശിച്ചു. കൊപ്പം എസ്ഐ എം.ബി.രാജേഷാണ് കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസീക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാര്‍ ഹാജരായി. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
Story Highlights: Sexually assaulted a six-year-old girl; Madrasa teacher sentenced to 62 years rigorous imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here