വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച് മുല്ലൂരിന് മുൻപ് ബാരിക്കേട് കെട്ടി
പൊലീസ് തടഞ്ഞു. അക്രമ സാധ്യത മുൻനിർത്തി മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞം സമരസമിതിയുടെ സമരപന്തിലിലേക്ക് മാർച്ച് നടത്തിയോടെയാണ് 800 അകലെ പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പൊലീസിനോടും അവരുടെ യൂണിഫോമിനോടുമുള്ള ബഹുമാനത്തിന്റെ പുറത്താണ് ബാരിക്കേഡ് മറികടന്ന് മുന്നേറാതിരുന്നതെന്ന് സമരസമിതിയെ പരിഹസിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണം. പോർട്ട് ആട്ടിമറിക്കാൻ മുഖ്യമന്ത്രി ഒത്താശ ചെയ്തോയെന്നു സംശയമുണ്ടെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ശശികല പറഞ്ഞു.
വിഴിഞ്ഞത്തു പൊലീസിന് പോലും രക്ഷയില്ല. പൊലീസ് ശെരിക്കും പുല്ലായി പോയി. ഈ അവസ്ഥയിലേക്ക് പൊലീസിനെ എത്തിച്ചത് സംസ്ഥാന സർക്കാരാണ്. മാർച്ച് നടത്തരുതെന്നു ഹിന്ദു ഐക്യ വേദിക്ക് നോട്ടീസ് അയച്ചു. ഈ ധൈര്യം കുറച്ചെങ്കിലും കാണിച്ചിരുന്നെങ്കിൽ സ്റ്റേഷനുള്ളിൽ ഒളിക്കേണ്ടി വരില്ലായിരുന്നുവെന്ന് ശശികല പരിഹസിച്ചു.
തുറമുഖത്തിന് മതമില്ല. ഇപ്പോഴുള്ള ഹാലിളക്കം മറ്റു ചില കാരണങ്ങളാൽ. സമര സമിതിയുടെ യുദ്ധം മുല്ലൂർ നിവാസികളോടാണ്. അവരോടൊപ്പം ഹിന്ദു ഐക്യ വേദിയുണ്ടാകുമെന്നും ശശികല വ്യക്തമാക്കി.
മാർച്ച് കാരണമുണ്ടാകുമെന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് 600 ഓളം പൊലീസിനെ വിന്യസിപ്പിച്ചിരുന്നു.
Story Highlights: Police stopped Hindu Aikya Vedi in Vizhinjam march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here