90സ് കിഡ്സ് സൂപ്പർ ഹീറോ ‘സൂപ്പർ മാരിയോ’ അഭ്രപാളിയിലേക്ക്; ട്രെയിലർ വൈറൽ

വിഡിയോ ഗെയിമുകളിൽ ലോകമെമ്പാടും ജനപ്രീതി നേടിയ ഒന്നാണ് സൂപ്പർ മാരിയോ. ഡ്രാഗൺ തടവിലാക്കിയ രാജകുമാരിയെ രക്ഷിക്കാൻ പല പ്രതിബന്ധങ്ങളും തരണം ചെയ്തുള്ള മാരിയോയുടെ യാത്ര നമ്മളിൽ പലരും കളിച്ചിട്ടുണ്ടാവും. പ്രമുഖ വിഡിയോ ഗെയിം കമ്പനിയായ നിൻ്റെൻഡോ പുറത്തിറക്കിയ മാരിയോ ഇപ്പോൽ സിനിമാ രൂപത്തിൽ ഒരുങ്ങുകയാണ്. 2023 ഏപ്രിൽ 27ന് തീയറ്ററുകളിലെത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ സമൂഹമാധ്യമങ്ങൾ വൈറലാണ്.
തടവിലാക്കപ്പെട്ട രാജകുമാരിയെ രക്ഷിക്കാൻ സഹോദരൻ ലുയിജിയ്ക്കൊപ്പം ഭൂമിക്കടിയിലൂടെ മാരിയോ നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. പ്രമുഖ അനിമേഷൻ സ്റ്റുഡിയോ ആയ ഇലുമിനേഷനും നിൻ്റെൻഡോയും സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമാണം. ദി സൂപ്പർ മാരിയോ ബ്രോസ് എന്നാണ് സിനിമയുടെ പേര്. ക്രിസ് പ്രാറ്റ് മാരിയോയ്ക്ക് ശബ്ദം നൽകുമ്പോൾ ലുയിജിയ്ക്ക് ചാർലി ഡേയും പ്രിൻസൻ പീച്ചിന് ആന്യ ടെയ്ലർ ജോയും ശബ്ദം പകരും.
Story Highlights: super mario movie trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here