സ്ഥിരം യാത്ര ചെയ്യുന്ന ബസ്സിന്റെ ചിത്രം കൈയിൽ ടാറ്റു ചെയ്തു; കാരണം തേടി സോഷ്യൽ മീഡിയ
ടാറ്റു ചെയ്യുന്ന നിരവധി പേരെ നമുക്ക് അറിയാം. നമുക്ക് ഇഷ്ടമുള്ള, അല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടതായ ആളുകളുടെയോ മനുഷ്യരുടെയോ മൃഗങ്ങളുടെയോ സംഗീത ഉപകരണത്തിന്റെയോ ഒക്കെ ചിത്രങ്ങൾ ആയിരിക്കും നമ്മൾ ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത്. എന്നാൽ താൻ സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിന്റെ ചിത്രം കയ്യിൽ ടാറ്റു ചെയ്തിരിക്കുകയാണ് മാഞ്ചസ്റ്റർ സ്വദേശിനിയായ ഏലിയറ്റ് കോൾവിൻ. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. ബസുകളോടുള്ള അഗാധമായ ഇഷ്ടം കാരണം സ്ഥിരമായി ബസിലാണ് ഈ ഇരുപത്തിയഞ്ചുകാരി യാത്ര ചെയ്യുന്നത്.
തനിക്ക് ബസുകളോട് എത്രത്തോളം ഇഷ്ടമുണ്ട് എന്നത് ലോകത്തെ വിളിച്ചറിയിക്കാനാണ് ബസിന്റെ ചിത്രം ടാറ്റു ചെയ്തിരിക്കുന്നത്. ജോലിക്കായി പതിവായി സ്റ്റോക്ക്പോർട്ടിലേക്ക് പോകുന്ന ബസിന്റെ ചിത്രമാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. മാത്രവുമല്ല ഈ ബസിന് ഏലിയത്തിന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. തന്റെ ജീവിതപങ്കാളിയായ വില് സാന്റേഴ്സിനെ ഈ ബസിൽ വച്ചാണ് ഏലിയറ്റ് കണ്ടുമുട്ടിയത്. എന്നും ബസിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
കയ്യിൽ ബസിന്റെ റൂട്ടും നമ്പറും എല്ലാം കൃത്യമായി ടാറ്റു ചെയ്തിട്ടുണ്ട്. ജീവിതത്തിൽ കൂടുതൽ സമയവും ഈ ബസിലാണ് ചിലവിടുന്നത് എന്നും അതുകൊണ്ടുതന്നെ ഇത് ഏറെ പ്രിയപ്പെട്ടതാണെന്നും ഏലിയറ്റ് കൂട്ടിച്ചേർത്തു. തന്റെ ജീവിത പങ്കാളിയെ പരിചയപ്പെട്ടിട്ട് അഞ്ചുവർഷങ്ങൾ പിന്നിട്ടു. എന്നാൽ ഇപ്പോഴും ആ ബസിനോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ലെന്ന് ഏലിയറ്റ് പറയുന്നു. പുതുതായി ഇരുവരും ചേർന്ന് ഫ്ലാറ്റ് എടുത്തപ്പോഴും മാഞ്ചസ്റ്ററിൽ പെട്ടെന്ന് ബസ് കിട്ടും എന്നതാണ് ഏലിയറ്റിനെ ആകർഷിച്ച പ്രധാന ഘടകം. മൈസി എന്ന ടാറ്റൂ ആർട്ടിസ്റ്റാണ് ഏലിയറ്റിന് ചിത്രം വരച്ചു നൽകിയത്.
Story Highlights: Woman Gets Bus Route Tattooed On Her Arm. The Reason is Very Special
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here