Advertisement

“യേശു പറഞ്ഞതുകൊണ്ടാണ്”; 37,000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യുവതി

November 30, 2022
2 minutes Read

37,000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതിന് യുഎസിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ യേശു തന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞതു കൊണ്ടാണ് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത് എന്നും യുവതി പറഞ്ഞു. 34 കാരിയായ എലോം അഗ്ബെഗ്നിനൂ എന്ന യുവതിയാണ് ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചത്. വിമാനം പറന്നുയർന്നത് മുതൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ അനുവദിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു.

മാത്രവുമല്ല യുവതി വിമാനത്തിന്റെ സൈഡ് ഡോർ തുറക്കാനുള്ള ശ്രമം സഹയാത്രക്കാരൻ ഇടപെട്ട് തടഞ്ഞിരുന്നു. തടഞ്ഞ സഹയാത്രക്കാരന്റെ തുടയിൽ യുവതി കടിക്കുകയും ഒടുവിൽ വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. ഇതോടെ പൈലറ്റ് തൊട്ടടുത്തുള്ള ലിറ്റിൽ റോക്കിലെ ബില്ല് & ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിൽ വിമാനം ഇറക്കുകയായിരുന്നു. പിന്നീട് യുവതിയെ പൊലീസിന് കൈമാറുകയും ചെയ്തു.

യേശു ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ വാതിൽ തുറക്കാൻ ശ്രമിച്ചതെന്നാണ് യുവതി പൊലീസിനും മൊഴി നൽകി. യുവതിയുടെ കടിയേറ്റ സഹയാത്രികന് പ്രാഥമിക ചികിത്സ നൽകി. ഭർത്താവിനെ അറിയിക്കാതെയാണ് താൻ വീടുവിട്ടതെന്നും മേരിലാൻഡിലുള്ള കുടുംബസുഹൃത്തിനെ കാണാനാണ് യാത്ര പുറപ്പെട്ടതെന്നും എന്നാണ് യുവതി പൊലിസിനോട് പറഞ്ഞത് എന്ന് എൻഡിടിവി റിപ്പോർട് ചെയ്തു.

Story Highlights: Woman Tried To Open Plane Door At 37,000 Feet Because “Jesus Told Her”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top