Advertisement

22 വയസ്സുള്ള കൊളംബിയൻ ഫുട്ബോൾ താരം പരിശീലനത്തിനിടെ മരിച്ചു; മരണകാരണം സിൻകോപ്പ്…

December 1, 2022
2 minutes Read

പരിശീലനത്തിനിടെ കുഴഞ്ഞുവീണ കൊളംബിയൻ മിഡ്ഫീൽഡർ ആന്ദ്രേ ബലൻ്റ അന്തരിച്ചു. ഇരുപത്തിരണ്ടുവയസ്സായിരുന്നു പ്രായം. അർജന്റീനയുടെ ഒന്നാം ഡിവിഷൻ ക്ലബ്ബായ അത്‌ലറ്റിക്കോ ടുകുമാന്റെ അംഗമായിരുന്നു. ഡോക്ടർമാർ അടിയന്തരമായി ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിക്കുകയായിരുന്നു. സെൻട്രോ ഡി സലൂദ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു എന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.

ക്ലബ്ബിന്റെ രണ്ടാമത്തെ പ്രീ-സീസൺ പരിശീലനമായിരുന്നു. മരണശേഷം ക്ലബ്ബ് ബന്ധുക്കളെ വിവരമറിയിച്ചു. 2019-ൽ ബലന്റയ്ക്ക് സമാനമായ സംഭവിച്ചതായി ഒരു പ്രാദേശിക പത്രമായ ക്ലാരിൻ റിപ്പോർട്ട് ചെയ്തു. പരിശീലനത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറഞ്ഞ ഗ്ലൂക്കോസ് കാരണം അദ്ദേഹത്തിന് സിൻകോപ്പ് ഉള്ളതായി റിപ്പോർട്ടുകളുണ്ട്.

എന്താണ് സിൻകോപ്പ്?

ക്ലീവ്‌ലാൻഡ് ക്ലിനിക്ക് പറയുന്നതനുസരിച്ച്, താൽക്കാലിക ബോധം നഷ്ടപ്പെടുന്ന അവസ്ഥയാണ് സിൻ‌കോപ്പ്. സാധാരണഗതിയിൽ, സിൻ‌കോപ്പ് ആശങ്കയ്‌ക്കുള്ള ഒരു അവസ്ഥയല്ല. പെട്ടെന്ന് സുഖം പ്രാപിക്കും. എന്നാൽ ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം മുതലായ ഹൃദയ പ്രശ്‌നങ്ങൾക്ക് കാരണമാകാം. സിൻകോപ്പ് ഗുരുതരമായ അവസ്ഥയുടെ ലക്ഷണമാകാമെന്നും അതുകൊണ്ട് തന്നെ ഒരുതവണ വന്നാൽ തുടർചികിത്സ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക, ഹൃദയമിടിപ്പ് കുറയുക, ശരീരത്തിന്റെ ഭാഗങ്ങളിൽ രക്തത്തിന്റെ അളവിൽ മാറ്റങ്ങൾ സംഭവിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഭവിക്കാം. റിപ്പോർട് പ്രകാരം ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ 3 ശതമാനം പുരുഷന്മാരെയും 3.5 ശതമാനം സ്ത്രീകളെയും സിൻകോപ്പ് ബാധിക്കുന്നു, പ്രായമാകുമ്പോൾ അത് വർദ്ധിക്കുന്നു.

ലക്ഷണങ്ങൾ:-

അബോധാവസ്ഥയിലാകുന്നതിനുമുമ്പ്, വിളറൽ, തലകറക്കം, ഓക്കാനം, ചൂട്, കാഴ്ച്ച മങ്ങൽ, തലവേദന, ബ്ലാക്ക് ഔട്ട് എന്നിവ അനുഭവപ്പെടാം.

എന്താണ് സിൻകോപ്പിന് കാരണമാകുന്നത്?

ഡോക്ടർമാരുടെ അഭിപ്രായത്തിൽ, വിവിധ കാരണങ്ങളാൽ നിങ്ങളുടെ തലച്ചോറിന് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഹൃദയത്തിന്റേയോ നാഡീവ്യൂഹം പ്രശ്നങ്ങളോ ഈ രോഗാവസ്ഥയിലേക്ക് നയിക്കാം. ശരീരത്തിലൂടെയുള്ള രക്തപ്രവാഹത്തെ ബാധിക്കുകയും നിങ്ങളുടെ ശരീരത്തിൽ രക്തസമ്മർദ്ദം കുറയുകയും ചെയ്യുമ്പോൾ ഈ രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം.

Story Highlights: 22-yo Columbian footballer dies during training

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top