അർജന്റീനയുടെ കളിയുള്ള ദിവസം 10 ശതമാനവും കളി ജയിച്ചാൽ 25 ശതമാനവും ഓഫർ; രൂപവും ഭാവവും മാറ്റി കാൽപ്പന്ത് കളിയുടെ ലഹരിയിൽ ഒരു ഭക്ഷണശാല…

കാൽപന്ത് കളിയുടെ ലഹരിയിൽ ഒരു ഭക്ഷണശാലയുണ്ട് അങ്ങ് തലസ്ഥാനത്ത്. അർജന്റീനയോടുള്ള ആരാധന മൂത്ത് ഹോട്ടലിന്റെ രൂപം തന്നെ മാറ്റിയിരിക്കുകയാണ് ഹോട്ടൽ ഉടമ. അർജന്റീനിയൻ ടച്ചുള്ള ആ ഹോട്ടലിന്റെ വിശേഷങ്ങളാണ് ഇനി പങ്കുവെക്കുന്നത്. തിരുവനന്തപുരം കുറുവൻകോണത്തുള്ള കബാബ് ദുക്കാൻ ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഡൽഹിയിലെ സീ ഫുഡ് ആശയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്.
കാൽപന്ത് പ്രേമം തലയ്ക്ക് പിടിച്ച് അർജന്റീനയെ കണ്ണുപൂട്ടി പ്രണയിക്കുന്ന യുവ സംരംഭകൻ അമീൻ ആണ് കബാബ് ദുക്കാന്റെ മിശിഹാ. ഫുട്ബോൾ ആരവം ഉയർന്നതോടെ കബാബ് ദുക്കാന്റെ കെട്ടും മട്ടും ലുക്കും എല്ലാം മാറി. ചുമരുകൾക്ക് അർജന്റീനിയൻ നിറം, തീം ജേഴ്സിയണിഞ്ഞ് സ്റ്റാഫുകൾ, ഫുഡ് മെനുവിന് പോലും ലാറ്റിൻ അമേരിക്കൻ ടച്ച് കൂടാതെ കളി കാണാൻ പ്രേത്യക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സ്ഥാപനത്തിന്റെ ഈ പരിഷ്കാരത്തിൽ മറ്റു ടീം ആരാധകരായ കസ്റ്റർമേഴ്സിന് പരാതിയുണ്ട്. “പലതരത്തിലുള്ള ഫാൻസ് ഇവിടെ വരാറുണ്ട്. പലർക്കും പരാതിയുണ്ട്. നിങ്ങൾ വിഭാഗിയത കാണിച്ചു എന്നെല്ലാം പറയാറുണ്ട്
അവരെ സൗമ്യമായി പറഞ്ഞു മനസിലാക്കാൻ ശ്രമിക്കും എന്നാണ് കട ഉടമ അമീൻ പറയുന്നത്.
ഇത് കൂടാതെ ഇവിടെ അർജന്റീനിയൻ ടീം ജേഴ്സിയണിയുന്ന ദിവസം ഭക്ഷണത്തിന് പ്രേത്യക ഓഫറുകളുണ്ട്. കളി ജയിച്ചാലും ഓഫറുകളാണ്. കളിയുള്ള ദിവസം 10 ശതമാനവും കളി ജയിച്ചാൽ 25 ശതമാനവും ആണ്.
ഈ കാണുന്ന വൈബ് ഇവിടുത്തെ ഭക്ഷണത്തിനും ഉണ്ടെന്നാണ് ഇവിടുത്തെ സ്ഥിരം കസ്റ്റർമേഴ്സിന് പറയാനുള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here