‘വിവാഹ ദിവസം പോലും ബോഡിഷെയിമിങ്ങ് നേരിട്ടു’; തന്റെ ശരീരത്തെ പറ്റി മറ്റുള്ളവർ വ്യാകുലപ്പെടുന്നത് എന്തിനെന്ന് മഞ്ജിമ മോഹൻ

നടൻ ഗൗതം കാർത്തിക്കുമായുള്ള വിവാഹ ശേഷം സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് കമൻ്റുകളാണ് നടി മഞ്ജിമ മോഹൻ നേരിട്ടത്. ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാൽ അത് ചെയ്യുമെന്നും ഇതൊക്കെ തന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ് എന്നും നടി ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.മറ്റുള്ളവർ എന്തിനാണ് തന്റെ ശരീരത്തെ പറ്റി ഇത്ര വ്യാകുലപ്പെടുന്നതെന്ന് മനസിലാകുന്നില്ലെന്ന് മഞ്ജിമ പറഞ്ഞു.(actress manjima mohan reacts to body shaming)
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
വിവാഹ ദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തിൽ ഞാൻ സന്തുഷ്ടയാണ്. ശരീരഭാരം കുറയ്ക്കണമെന്ന് എനിക്ക് തോന്നിയാൽ അതിന് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി ബന്ധപ്പെട്ട് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാൽ ഞാൻ അത് ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവർ അതോർത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല, മഞ്ജിമ കൂട്ടിച്ചേർത്തു.
ഈ മാസം 28-നാണ് മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായത്. ചെന്നൈയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Story Highlights: actress manjima mohan reacts to body shaming
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here