ഒരു വരവ് കൂടി വരാൻ ചേതൻ ശർമ; ബിസിസിഐ സെലക്ടർ സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നൽകി

ബിസിസിഐ സെലക്ടർ സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നൽകി മുൻ സെലക്ഷൻ കമ്മറ്റി ചെയർമാൻ ചേതൻ ശർമ. ടി-20 ലോകകപ്പിൻ്റെ സെമിഫൈനലിൽ പുറത്തായതിനു പിന്നാലെ ചേതൻ ശർമ അടക്കമുള്ള സെലക്ഷൻ കമ്മറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഈ സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇതോടെയാണ് ചേതൻ ശർമ വീണ്ടും അപേക്ഷ നൽകിയത്. ചേതൻ ശർമയ്ക്കൊപ്പം ബിസിസിഐ പിരിച്ചുവിട്ട സംഘത്തിലെ ഹർവിന്ദർ സിംഗും അപേക്ഷ നൽകിയിട്ടുണ്ട്.
60ലധികം ആളുകളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നിലവിലെ ജൂനിയർ സെലക്ഷൻ കമ്മറ്റി ചെയർമാൻ എസ് ശരത്, മുൻ താരങ്ങളാണ് വെങ്കടേഷ് പ്രസാദ്, ദൊഡ്ഡ ഗണേഷ്, മനീന്ദർ സിംഗ്, നിഖിൽ ചോപ്ര, അതുൽ വാസൻ, റിതീന്ദർ സിംഗ് സോധി, നയൻ മോംഗിയ, എസ് എസ് ദാസ്, സലിൽ അങ്കോളം സമീർ ഡിഘെ, അജയ് രത്ര തുടങ്ങിയവർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 7 ടെസ്റ്റോ 10 ഏകദിനങ്ങളോ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചവർക്കാണ് സെലക്ഷൻ കമ്മറ്റിയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഇവർ അഞ്ച് വർഷം മുൻപെങ്കിലും സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചവരാവണം.
Story Highlights: bcci chetan sharma selection committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here