Advertisement

ഫീൽഡിലിറങ്ങാൻ 11 പേരുണ്ടെന്ന് ഇംഗ്ലണ്ട്; വൈറൽ ബാധയ്ക്കിടയിലും പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് ഇന്ന് തന്നെ ആരംഭിക്കും

December 1, 2022
Google News 6 minutes Read

14 താരങ്ങൾക്ക് വൈറൽ ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മാറ്റമില്ലാതെ തുടങ്ങുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. എന്നാൽ, വൈറൽ ബാധയുടെ പശ്ചാത്തലത്തിൽ ഈ സംഘത്തിനു മാറ്റമുണ്ട്.

മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് പുതുമുഖങ്ങളാണ് പാക് നിരയിലുള്ളത്. സൗദ് ഷക്കെൽ, ഹാരിസ് റൗഫ്, മുഹമ്മദ് അലി, സാഹിദ് മഹ്‌മൂദ് എന്നിവരാണ് പാകിസ്താനു വേണ്ടി ഇന്ന് ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുക,. ഇതിൽ സൗദ് ഷക്കീൽ ഓൾറൗണ്ടറും ബാക്കി മൂന്ന് പേർ ബൗളർമാരുമാണ്. നേരത്തെ പ്രഖ്യാപിച്ച ടീമിൽ നിന്ന് ഇംഗ്ലണ്ടിന് ഒരു മാറ്റമുണ്ട്. വിക്കറ്റ് കീപ്പർ ബെൻ ഫോക്സിനു പകരം വിൽ ജാക്ക്സ് കളിക്കും.

വൈറൽ ബാധ സ്ഥിരീകരിച്ച ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള താരങ്ങൾ ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. ദേഹാസ്വാസ്ഥ്യമുള്ള താരങ്ങൾ ഹോട്ടലിൽ വിശ്രമത്തിലാണ്. 17 വർഷങ്ങൾക്കു ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിൽ ടെസ്റ്റ് പരമ്പരയ്ക്ക് എത്തുന്നത്.

അസുഖബാധിതരോട് ഹോട്ടലിൽ വിശ്രമിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് ടീം വക്താവ് പറഞ്ഞു. ഹാരി ബ്രൂക്ക്, സാക്ക് ക്രൗളി, കീറ്റൺ ജെന്നിങ്ങ്സ്, ഒലി പോപ്പ്, ജോ റൂട്ട് എന്നീ താരങ്ങളാണ് പരിശീലനത്തിനിറങ്ങിയത്.

ടീമുകൾ:

England : Zak Crawley, Ben Duckett, Ollie Pope(w), Joe Root, Harry Brook, Ben Stokes(c), Liam Livingstone, Will Jacks, Jack Leach, Ollie Robinson, James Anderson

Pakistan : Abdullah Shafique, Imam-ul-Haq, Azhar Ali, Babar Azam(c), Saud Shakeel, Mohammad Rizwan(w), Agha Salman, Naseem Shah, Haris Rauf, Mohammad Ali, Zahid Mahmood

Story Highlights: england team pakistan test viral infection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here