Advertisement

ആരോഗ്യം നേരുന്നു; ആശുപത്രിയില്‍ തുടരുന്ന പെലെയ്ക്ക് ഖത്തറില്‍ നിന്നും ടീം ബ്രസീലിന്റെ സ്‌നേഹ സന്ദേശം

December 1, 2022
2 minutes Read

അര്‍ബുദ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആശ്വാസം പകരാന്‍ ലോകകപ്പ് ആവേശം മാത്രം മുഴങ്ങുന്ന ഖത്തറില്‍ നിന്നും ടീം ബ്രസീലിന്റെ സ്‌നേഹ സന്ദേശം. അദ്ദേഹത്തിന് നല്ല ആരോഗ്യമുണ്ടാകാന്‍ എല്ലാവരും ആശംസ നേരുന്നുവെന്ന സന്ദേശമാണ് ബ്രസീല്‍ കോച്ച് ടൈറ്റ് അയച്ചത്. പെലെ ആരോഗ്യത്തോടെ ഇരിക്കണമെന്നതാണ് ടീമിലെ ഓരോരുത്തരുടേയും ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. (message for pele from team brazil)

കുടലില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പെലെയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. നീര്‍ക്കെട്ടിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് പെലെയുടെ കുടുംബം പറയുന്നു.

Read Also: World Cup 2022: ഫുട്‌ബോൾ ആരാധകർക്ക് മിതമായ നിരക്കിൽ ആകർഷകമായ താമസ സൗകര്യമൊരുക്കി ഖത്തർ

പതിവ് പരിശോധനകള്‍ക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകള്‍ കെലി നാസിമെന്റോ പ്രതികരിച്ചു. സാവോ പോളയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് ഇപ്പോള്‍ പെലെയുള്ളത്. ട്യൂമര്‍ നീക്കം ചെയ്ത ശേഷം പതിവ് പരിശോധനകള്‍ക്കായി അദ്ദേഹം സ്ഥിരമായി ഈ ആശുപത്രിയില്‍ എത്താറുണ്ട്.

Story Highlights: message for pele from team brazil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top