Advertisement

ഒക്ടോബറിൽ മാത്രം വാട്സപ്പ് നിരോധിച്ചത് 23 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ

December 1, 2022
Google News 1 minute Read

ഒക്ടോബറിൽ മാത്രം വാട്സപ്പ് നിരോധിച്ചത് 23 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ. ഒക്ടോബർ 1 മുതൽ 31 വരെയുള്ള കാലയളവിൽ 23,24,000 ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്സപ്പ് നിരോധിച്ചത്. 2021ലെ ഐടി ആക്ട് പ്രകാരമായിരുന്നു നിരോധനം.

23 ലക്ഷം അക്കൗണ്ടുകളിൽ ഭൂരിഭാഗവും മറ്റ് ഉപയോക്താക്കളുടെ പരാതിയെ തുടർന്നാണ് പൂട്ടിയത്. 8,11,000 അക്കൗണ്ടുകൾ വാട്സപ്പിൻ്റെ മറ്റ് നിബന്ധനകൾ ലംഘിച്ചതിന് നീക്കം ചെയ്യപ്പെട്ടു. സ്പാം മെസേജുകൾ അയക്കുന്ന അക്കൗണ്ടുകൾക്കാണ് കൂടുതലായും പൂട്ട് വീണത്.

Story Highlights: whatsapp ban 23 lakhs indian accounts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here