തീവ്രവാദ ആരോപണം സമരത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം; മന്ത്രിയുടെ സഹോദരനാകുന്നത് തെറ്റാണോയെന്ന് എ ജെ വിജയന്‍

വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ വിശദീകരണവുമായി തീരഗവേഷകനും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ ജെ വിജയന്‍. ആന്റണി രാജു മന്ത്രിയാകുന്നതിന് മുന്‍പ് തന്നെ താന്‍ തുറമുഖത്തിനെതിരായി നിലപാടെടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ നിലപാട് പുതിയതല്ല. തുറമുഖ കരാര്‍ ഒപ്പിട്ടപ്പോള്‍ തന്നെ യുഡിഎഫിനെതിരെ സംസാരിച്ചിരുന്നു. മന്ത്രിയുടെ സഹോദരനാകുന്നത് ഒരു തെറ്റാണോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (antony raju brother a j vijayan on allegation about terrorist connection )
വിഴിഞ്ഞത്ത് നടക്കുന്നത് തൊഴിലാളി സമരമാണെന്നും സമരത്തെ തീവ്രവാദമായി ചിത്രീകരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും എ ജെ വിജയന്‍ പറഞ്ഞു. കര്‍ഷക സമരത്തോട് കേന്ദ്രം ചെയ്യുന്നത് തന്നെയാണ് ഇവിടെ കേരളവും വിഴിഞ്ഞത്ത് ചെയ്യുന്നത്. ഭരണകൂടം സമരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന ആയുധമാണ് തീവ്രവാദ, ഭീകരവാദ ആരോപണങ്ങള്‍. തീവ്രവാദ ആരോപണങ്ങളെ ആ നിലയിലാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ സഹോദരൻ മറുപടി പറഞ്ഞിട്ടുണ്ട്, തുടർഭരണത്തെ കോൺഗ്രസ് അട്ടിമറിക്കുന്നു ; മന്ത്രി ആന്റണി രാജു
അതേസമയം തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ മറുപടിയുമായി മന്ത്രി ആന്റണി രാജുവും രംഗത്തെത്തി. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍ സഹോദരന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. തന്റെ പേര് പറഞ്ഞ് ബോധപൂര്‍വ്വം വിവാദത്തില്‍ ഉള്‍പ്പെടുത്തുകയാണെന്നും മന്ത്രി പ്രതികരിച്ചു.
Story Highlights: antony raju brother a j vijayan on allegation about terrorist connection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here