ഇല്ലാത്ത ‘ലവ് ജിഹാദും നാർകോട്ടിക് ജിഹാദും’ പറഞ്ഞ് കയറുപൊട്ടിച്ചവർ ‘വിഴിഞ്ഞം ജിഹാദ്’ കേട്ട മട്ടില്ല: കെ.ടി ജലീൽ

ഇല്ലാത്ത ‘ലവ് ജിഹാദും’ ‘നാർക്കോട്ടിക് ജിഹാദും’ പറഞ്ഞ് കയറുപൊട്ടിച്ചവർ ‘വിഴിഞ്ഞം ജിഹാദ്’ കേട്ടില്ലേയെന്ന് കെ.ടി ജലീൽ എം.എൽ.എ. പൊലീസ് സ്റ്റേഷനും പൊലീസ് വാഹനങ്ങളും അടിച്ചു തകർത്ത്, 35 പൊലീസുകാരുടെ തല തല്ലിപ്പൊളിച്ച ‘വിഴിഞ്ഞം ജിഹാദ്’ കേട്ടതായോ കണ്ടതായോ തോന്നുന്നില്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.(kt jaleel on vizhinjam attack)
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
ഒരു മുഖത്തടിച്ചാൽ മറ്റേ മുഖവും കാണിച്ച് കൊടുക്കണമെന്ന് ഉപദേശിച്ച, വാളെടുത്തവൻ വാളാലെന്ന് മൊഴിഞ്ഞ മഹാഗുരുവിനെ നമുക്ക് സ്മരിക്കാം. നവഗുരുക്കൻമാരെ വിസ്മരിക്കുകയും ചെയ്യാമെന്നു ജലീൽ കുറിച്ചു. തനിക്കെതിരെ വർഗീയ പരാമർശം നടത്തിയ ഫാദർ തിയോഡേഷ്യസിന് മാപ്പില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞ വാർത്തയും കെ.ടി ജലീൽ പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം
“വിഴിഞ്ഞം ജിഹാദ്”
ഇല്ലാത്ത “ലൗ ജിഹാദും” “നാർക്കോട്ടിക്ക് ജിഹാദും”പറഞ്ഞ് കയറു പൊട്ടിച്ചവർ പൊലീസ് സ്റ്റേഷനും പോലീസ് വാഹനങ്ങളും അടിച്ചു തകർത്ത്, 35 പോലീസുകാരുടെ തല തല്ലിപ്പൊളിച്ച “വിഴിഞ്ഞം ജിഹാദ്” കേട്ട മട്ടേ ഇല്ല? കണ്ട മേനിയും ഇല്ല!
ഒരു മുഖത്തടിച്ചാൽ മറ്റേ മുഖവും കാണിച്ച് കൊടുക്കണമെന്ന് ഉപദേശിച്ച, വാളെടുത്തവൻ വാളാലെന്ന് മൊഴിഞ്ഞ ലോകത്തിൻറെ മഹാഗുരുവിനെ നമുക്ക് സ്മരിക്കാം. നവഗുരുക്കൻമാരെ വിസ്മരിക്കുകയും ചെയ്യാം.
Story Highlights: kt jaleel on vizhinjam attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here