‘യുഎഇയോട് പ്രത്യേക സ്നേഹമാണ്, എന്നെ ഞാനാക്കിയത് അവരാണ്’: എംഎ യൂസഫലി

യുഎഇ ദേശീയ ദിനത്തിൽ ആശംസകളുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി . യുഎഇ നൽകിയ പിന്തുണയെക്കുറിച്ച് അദ്ദേഹം ട്വന്റിഫോറിനോട് സംസാരിച്ചു. തന്നെ ഈ നിലയിൽ വളർത്തിയത് യുഎഇയാണെന്നും മലയാളികളോട് എന്നും പ്രത്യേക സ്നേഹം വച്ചു പുലർത്തുന്ന രാജ്യമാണിതെന്നും എംഎ യൂസഫലി പറഞ്ഞു.(ma yusufali about uae national day)
’47 കൊല്ലമായി യു എ എയിൽ ജീവിക്കുന്നു. എനിക്കിത് വേറൊരു രാജ്യമെന്ന് തോന്നിയിട്ടില്ല. അത്രയും സ്നേഹവും അടുപ്പവുമാണ്. ഞാൻ ഞാനാവാൻ വേണ്ടി ഒരുപാട് സഹായങ്ങൾ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ഭരണകർത്താക്കളാണ് ഇവിടെയുള്ളത്. സ്വദേശികൾക്കും വലിയ സ്നേഹമാണ്. കൊവിഡ് മഹാമാരി വന്നപ്പോൾ പോലും അവരും നമ്മളിൽ ഒരാളായി. കേരളത്തിലേക്ക് വേണ്ട സഹായങ്ങൾ നൽകി.
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
ആയിരക്കണക്കിന് ആൾക്കാരാണ് ഇവിടെ വന്ന് ജോലി ചെയുകയും കച്ചവടത്തിൽ ഏർപ്പെടുകയും ചെയ്യുന്നത്. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. രാജ്യം അതുകൊണ്ട് പുരോഗതിയിലേക്ക് എത്തുമെന്നതിൽ സംശയമില്ല’ – എംഎ യൂസഫലി ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം വിവിധ എമിറേറ്റുകൾ ചേർന്ന് യു.എ.ഇ എന്ന രാജ്യം രൂപവത്കരിച്ചതിൻറെ വാർഷികമാണ് ദേശീയ ദിനം. അമ്പത്തി ഒന്നാമത് ദേശീയദിനം വർണാഭമാക്കാൻ ഏഴ് എമിറേറ്റുകളിലും വിപുലമായ ആഘോഷ പരിപാടികളാണ് പുരോഗമിക്കുന്നത്. ദേശീയദിനം പ്രമാണിച്ച് യു.എ.ഇ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പൊതു അവധി ഇന്ന് മുതൽ നിലവിൽ വന്നു. ഇനി ഞായാറാഴ്ച വാരാന്ത്യം പിന്നിട്ട് തിങ്കളാഴ്ച മാത്രമേ സ്ഥാപനങ്ങൾ പലതും സജീവമാവുകയുള്ളൂ.
Story Highlights: ma yusufali about uae national day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here