Advertisement

‘ഹിഗ്വിറ്റ’ വിവാദം: ചെറുകഥയുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കില്ല; ഫിലിം ചേംബറിന് നന്ദി അറിയിച്ച് എന്‍ എസ് മാധവന്‍

December 2, 2022
Google News 4 minutes Read

എന്‍ എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയുടെ പേര് ഒരു സിനിമയ്ക്ക് ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വഴിത്തിരിവ്. ചെറുകഥയുടെ പേരായ ഹിഗ്വിറ്റ സിനിമയുടെ പേരായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ അറിയിച്ചു. പേര് വിവാദത്തില്‍ ഇടപെട്ട ഫിലിം ചേംബറിന് നന്ദി അറിയിക്കുന്നു. സംവിധായകന്‍ ഹേമന്ദ് നായരുടെ സിനിമയ്ക്ക് ആശംസകള്‍ നേരുന്നതായും എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു. (NS Madhavan has been assured name of short story Higuita will not be title of movie)

സുരാജ് വെഞ്ഞാറമൂട് നായകനായ ഹിഗ്വിറ്റ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങുന്നത്. സുരാജ് ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരനാണെന്ന് സൂചിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്ററായിരുന്നു പുറത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ എസ് മാധവന്‍ ഒരു വൈകാരികമായ ട്വീറ്റ് പോസ്റ്റ് ചെയ്തു. തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ തന്റെ ചെറുകഥയുടെ പേര് സിനിമയുടെ പേരായി ഉപയോഗിച്ചതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ

സിനിമയുടെ പോസ്റ്ററും ഹിഗ്വിറ്റയെന്ന പേരും കണ്ടാല്‍ ചിത്രം ഹിഗ്വിറ്റയെന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരമാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചേക്കും എന്നത് ഉള്‍പ്പെടെയുള്ള ആശങ്കകളാണ് എന്‍ എസ് മാധവനുണ്ടായിരുന്നത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലൊണ് വിഷയത്തില്‍ ഫിലിം ചേംബറിന്റെ ഇടപെടലുണ്ടായത്. ചിത്രത്തിന്റെ പേര് മാറ്റുമെന്ന് അറിയിച്ചതോടൊണ് വിവാദങ്ങള്‍ കെട്ടടങ്ങിയിരിക്കുന്നത്.

Story Highlights: NS Madhavan has been assured name of short story Higuita will not be title of movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here